Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാത ടാസ്ക് ഫോഴ്സ് യോഗം ചേർന്നു; പാലിയേക്കര ടോൾ പ്ലാസ തടസ്സരഹിതംആക്കുന്നത് പരിശോധിക്കാൻ നിർദേശം

text_fields
bookmark_border
Barrier Free Toll Plaza
cancel

തൃശൂർ: പാലിയേക്കര ടോൾ പ്ലാസ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ ബാരിയർ ഒഴിവാക്കി തടസ്സരഹിതമാക്കുന്ന കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി.

കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് തീരുമാനം. ദേശീയപാത നിർമാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ സംബന്ധിച്ച് സംയുക്ത പരിശോധനാ സംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള അപാകതകൾ പൂർണമായി പരിഹരിച്ചതായി ദേശീയപാത 66 പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഇവ പരിഹരിക്കപ്പെട്ടിട്ടുണ്ടോയെന്ന് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ചുമതലപ്പെടുത്തി.

നേരത്തെ നടത്തിയ പരിശോധനയിൽ ദേശീയപാത 66ൽ നാല് കിലോമീറ്റർ ദൂരത്തിൽ തെരുവ് വിളക്കുകൾ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

ഇവിടെ പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസൽ തയാറാക്കി എൻ.എച്ച്.എ.ഐ ആസ്ഥാനത്തേക്ക് അയക്കുമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.ദേശീയപാതക്ക് പുറത്തുള്ള ഡ്രെയിനേജ് കണക്ടിവിറ്റി പ്രവൃത്തികൾ നടപ്പാക്കുന്നതിന് എൻ.എച്ച്.എ.ഐയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി എസ്റ്റിമേറ്റ് സമർപ്പിക്കാൻ എൽ.എസ്.ജി.ഡി എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി.

ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സമിതി രൂപീകരിക്കും. പൊലീസ്, മോട്ടോർ വാഹനം, റവന്യൂ, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എൻ.എച്ച്.എ.ഐ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thrissur Collector Directs NHAI to Explore Barrier-Free Toll System at Paliyekkara
Next Story