സൈക്ലത്തണിൽ പങ്കാളികളായി തൃശൂരും
text_fieldsതൃശൂരിൽ സംഘടിപ്പിച്ച സൈക്കിൾ റാലി തേക്കിൻകാട് മൈതാനിയിൽ സംഗമിച്ചപ്പോൾ
തൃശൂർ: ആഗോളതലത്തിൽ നടന്ന സൈക്ലത്തണിൽ പങ്കാളികളായി തൃശൂരും. കോവിഡിനെ തുടർന്ന് അവശരായവരെ സഹായിക്കുക ലക്ഷ്യമാക്കി ആരംഭിച്ച മിഷൻ ബെറ്റർ ടുമാറോ സംഘടനയുടെ ആഗോളതല പ്രവർത്തന ഭാഗമായാണ് സൈക്കിൾ റാലി നടന്നത്.
ഐ.ജി പി. വിജയന്റെ മാർഗനിർദേശത്തിലാണ് സംഘടനയുടെ പ്രവർത്തനം. കേരള പൊലീസ് അക്കാദമി മുൻവശത്തുനിന്ന് ആരംഭിച്ച റാലി പൊലീസ് ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് ഫ്ലാഗ്ഓഫ് ചെയ്തു. നഗരം ചുറ്റി വടക്കുന്നാഥൻ ക്ഷേത്രമൈതാനിയിലെ വിദ്യാർഥി കോർണറിൽ സമാപിച്ചു.
ചാലക്കുടിയിൽനിന്ന് എത്തിയ റാലിയും ഇവിടെ സംഗമിച്ചു. കോഓഡിനേറ്റർ കെ.പി. വിനോദ് കുമാർ നേതൃത്വം നൽകി. 50 പേരാണ് റാലിയിൽ പങ്കെടുത്തത്.

