Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​സി​സ്റ്റ​ന്റ്...

അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ർ​ കം ഫോ​ട്ടോ​ഗ്ര​ഫ​ർ

text_fields
bookmark_border
അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ർ​ കം ഫോ​ട്ടോ​ഗ്ര​ഫ​ർ
cancel
camera_alt

തൃ​ശൂ​ര്‍ അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ര്‍ വി.​എം. ജ​യ​കൃ​ഷ്ണ​ന്റെ ഡ്രോ​ണ്‍ ഫോ​ട്ടോ പ്ര​ദ​ര്‍ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ഫോ​ട്ടോ​ക​ൾ കാ​ണു​ന്ന മ​ന്ത്രി കെ. ​രാ​ജ​ൻ. ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, വി.​എം. ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ​മീ​പം

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്റെ ചാ​രു​ത​യാ​ർ​ന്ന പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​കാ​ശ​ക്കാ​ഴ്ച​യി​ലൂ​ടെ ഒ​പ്പി​യെ​ടു​ത്ത​പ്പോ​ൾ അ​പൂ​ർ​വ ദൃ​ശ്യ​വി​രു​ന്നാ​യി. തൃ​ശൂ​ർ ല​ളി​ത​ക​ല അ​ക്കാ​ദ​മി​യി​ലെ എ​ക്സി​ബി​ഷ​ന്‍ ഹാ​ളി​ല്‍ ആ​രം​ഭി​ച്ച തൃ​ശൂ​ര്‍ അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ര്‍ വി.​എം. ജ​യ​കൃ​ഷ്ണ​ന്റെ ഡ്രോ​ണ്‍ കാ​മ​റ ഫോ​ട്ടോ പ്ര​ദ​ര്‍ശ​ന​മാ​ണ് വേ​റി​ട്ട കാ​ഴ്ച ഒ​രു​ക്കു​ന്ന​ത്. മൂ​ന്നാ​ർ മ​ല​നി​ര​ക​ളി​ലെ പ​ച്ച​പ്പ​ട്ടു​പോ​ലെ കി​ട​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും കൊ​ളു​ന്ത് നു​ള്ളു​ന്ന സ്ത്രീ​ക​ളും ഇ​തി​നി​ട​യി​ലൂ​ടെ വ​ള​ഞ്ഞു​പു​ള​ഞ്ഞു പോ​കു​ന്ന റോ​ഡു​മെ​ല്ലാം ഒ​റ്റ ഫ്രെ​യി​മി​ൽ ഒ​തു​ങ്ങു​മ്പോ​ൾ ആ​കാ​ശ​ത്തു​നി​ന്നു​ള്ള കാ​ഴ്ച വി​വ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ലു​​മേ​റെ സു​ന്ദ​ര​മാ​ണ്. കു​ട്ട​നാ​ട​ൻ ജീ​വി​ത​വും ഗ്രാ​മീ​ണ ഭം​ഗി​യും ക​ട​ലും ക​ര​യും അ​തി​രി​ടു​ന്ന ഭാ​ഗ​ത്തെ നി​ർ​മി​തി​ക​ളു​മെ​ല്ലാം പ​ല ഫ്രെ​യി​മു​ക​ളി​ലാ​യി ക​ട​ന്നു​വ​രു​ന്നു. തൃ​ശൂ​രി​ലെ കോ​ൾ​പാ​ട​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​യു​മെ​ല്ലാം ഫോ​ട്ടോ​ക​ളാ​യി​ട്ടു​ണ്ട്. കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി വ​ള​രു​ന്ന ജ​ഡാ​യു​പ്പാ​റ​യു​ടെ നാ​ല് ഫോ​ട്ടോ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഇ​വി​ട​ത്തെ നി​ർ​മി​തി​ക​ളു​ടെ സൗ​ന്ദ​ര്യം മ​ന​സ്സി​ലാ​ക്കി​ത്ത​രു​ന്ന​വ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ.

കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ര്‍ശ​നം റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഔ​ദ്യോ​ഗി​ക തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് സ​മ​യം ക​ണ്ടെ​ത്തു​ന്ന അ​സി​സ്റ്റ​ന്റ് ക​ല​ക്ട​റെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ജ​ഡാ​യു​പ്പാ​റ​യു​ടെ ചി​ത്രം മ​ന്ത്രി​ക്കും ക​ല​ക്ട​ർ​ക്കും ജ​യ​കൃ​ഷ്ണ​ൻ സ​മ്മാ​നി​ച്ചു. ക​ല​ക്ട​ര്‍ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ല​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷ​ഫീ​ക്, ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ സി.​പി. അ​ബ്ദു​ൽ ക​രീം, തൃ​ശൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി. ​ജ​യ​ശ്രീ, ല​ളി​ത​ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ മു​ര​ളി ചീ​രോ​ത്ത്, സെ​ക്ര​ട്ട​റി എ​ന്‍. ബാ​ല​മു​ര​ളി കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ക​ര്‍ത്തി​യ ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത്. ഐ.​എ.​എ​സ് പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കേ​ര​ള ദ​ര്‍ശ​ന്‍ പ​ര്യ​ട​ന വേ​ള​യി​ലാ​ണ് ഇ​വ​യി​ലേ​റെ​യും പ​ക​ര്‍ത്തി​യ​ത്.

ചെ​റു​പ്പം മു​ത​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​യും വി​ഡി​യോ​ഗ്ര​ഫി​യും ഹോ​ബി​യാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ജ​യ​കൃ​ഷ്ണ​ന്‍ എ​ടു​ത്ത ജ​ഡാ​യു​പ്പാ​റ​യു​ടെ​യും കോ​ള്‍ പാ​ട​ങ്ങ​ളു​ടെ​യും മ​റ്റു ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ള്‍ ഇ​തി​ന​കം​ത​ന്നെ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. ഇ​ന്‍ക്രെ​ഡി​ബ്ള്‍ ഇ​ന്ത്യ​യു​ടെ​യും കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്റെ​യും ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്റെ​യും ഉ​ള്‍പ്പെ​ടെ വെ​ബ് പേ​ജു​ക​ളി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്‍ഡി​ലു​ക​ളി​ലും ഇ​വ ഫീ​ച്ച​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ജൂ​ൺ 21 വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 6.30 വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone CameraPhoto ExhibitionThrissur NewsV.M. Jayakrishnan
News Summary - Thrissur Assistant Collector V.M. Jayakrishnan's Drone Camera Photo Exhibition
Next Story