Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭരിക്കുന്ന...

ഭരിക്കുന്ന പഞ്ചായത്തിലെ സീറ്റ്​ നഷ്ടത്തിൽ ഉലഞ്ഞ്​ യു.ഡി.എഫ്​

text_fields
bookmark_border
ഭരിക്കുന്ന പഞ്ചായത്തിലെ സീറ്റ്​ നഷ്ടത്തിൽ ഉലഞ്ഞ്​ യു.ഡി.എഫ്​
cancel
camera_alt

തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ലേ​ങ്ങാ​ട് ഒ​മ്പ​താം വാ​ര്‍ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫി​ലെ ലി​ന്റോ തോ​മ​സി​ന്റെ വി​ജ​യ​ത്തി​ല്‍ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍

Listen to this Article

ആ​മ്പ​ല്ലൂ​ര്‍: യു.​ഡി.​എ​ഫ് ഭ​രി​ക്കു​ന്ന തൃ​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ലേ​ങ്ങാ​ട് ഒ​മ്പ​താം വാ​ര്‍ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫി​ന് വാ​ര്‍ഡ് ന​ഷ്ട​മാ​യി. സി.​പി.​ഐ​യി​ലെ ലി​ന്റോ തോ​മ​സ് 285 വോ​ട്ടി​ന് യു.​ഡി.​എ​ഫി​ലെ മാ​ത്യു ഇ​ല​വു​ങ്ക​ലി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

1166 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്ത​തി​ല്‍ ലി​ന്റോ തോ​മ​സി​ന് 695 വോ​ട്ടും മാ​ത്യു ഇ​ല​വു​ങ്ക​ലി​ന് 410 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ര്‍ഥി ശ്രീ​നി​വാ​സ​ന്‍ വെ​ളി​യ​ത്തി​ലി​ന് 56 വോ​ട്ടും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി മാ​ത്യു​വി​ന് 5 വോ​ട്ടും ല​ഭി​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ യു.​ഡി.​എ​ഫ് അം​ഗം ജി​യോ പ​നോ​ക്കാ​ര​ന്‍ രാ​ജി​വെ​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ക​ഴി​ഞ്ഞ ത​വ​ണ ജി​യോ പ​നോ​ക്കാ​ര​ന്‍ 174 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്. അ​ന്ന് ജി​യോ​ക്ക് 601 വോ​ട്ടും എ​ല്‍.​ഡി.​എ​ഫി​ലെ ശ്രീ​ജ അ​നി​ലി​ന് 427 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്.

വോ​ട്ട​ര്‍മാ​ര്‍ ഇ​ട​തി​നെ​യും വ​ല​തി​നെ​യും മാ​റി​മാ​റി പ​രീ​ക്ഷി​ക്കു​ന്ന വാ​ര്‍ഡാ​ണി​ത്. സി.​പി.​ഐ ഭ​ര​ത ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ് ലി​ന്റോ തോ​മ​സ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തെ ബാ​ധി​ക്കി​ല്ല. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ല​വി​ല്‍ യു.​ഡി.​എ​ഫി​ന് പ​ത്തും എ​ല്‍.​ഡി.​എ​ഫി​ന് ആ​റും ബി.​ജെ.​പി​ക്ക് ഒ​രു അം​ഗ​വു​മാ​ണു​ള്ള​ത്. ലി​ന്റോ തോ​മ​സി​ന്റെ വി​ജ​യ​ത്തി​ല്‍ എ​ല്‍.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ലേ​ങ്ങാ​ട്ട് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local body by elections
News Summary - thrikkur panchayath UDF lost one seat
Next Story