മൂന്ന് വയസ്സുള്ള കുട്ടിക്ക് ഭക്ഷ്യവിഷബാധയെന്ന് പരാതി; ഹോട്ടല്‍ അടപ്പിച്ചു
text_fieldsആമ്പല്ലൂര്‍: ഭക്ഷ്യ വിഷബാധയെന്ന സംശയത്തില്‍ തൃക്കൂരില്‍ മൂന്ന് വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് പുതുക്കാട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ താൽക്കാലികമായി അടപ്പിച്ചു. കുട്ടിയുള്‍പ്പെടെ തൃക്കൂര് സ്വദേശികളായ അഞ്ചുപേര്‍ ശനിയാഴ്ച ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍നിന്ന് സാമ്പ്ള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.
പരിശോധന ഫലം വന്നതിനു ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാവൂ എന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും തിങ്കളാഴ്ച ഹോട്ടലില്‍ വിശദമായ പരിശോധന നടത്തുമെന്നും തൃപ്തികരമെങ്കില്‍ മാത്രം ഹോട്ടല്‍ തുടര്‍ന്ന് നടത്താന്‍ അനുവാദം നല്‍കുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

