Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിർത്തിയിട്ട ബസിനുള്ളിൽ കഞ്ചാവ് വലിച്ചിരുന്ന മൂന്ന് പേർ അറസ്റ്റിൽ
text_fieldsbookmark_border
representational image
അന്തിക്കാട്: സർവിസ് കഴിഞ്ഞ ശേഷം നിർത്തിയിട്ട ബസിനുള്ളിൽ ഇരുന്നു കഞ്ചാവ് വലിച്ചിരുന്ന മൂന്നു പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് റൂട്ടിലോടുന്ന ഹസീൻ ബസിലെ ഡ്രൈവർ മാങ്ങാട്ടുകര സ്വദേശി പുളിക്കൽ വീട്ടിൽ സിബി (27), കണ്ടക്ടർ മുറ്റിച്ചൂർ പുതിയവീട്ടിൽ ഹസ്സൻ (34), തേപ്പു പണിക്കാരനായ താന്ന്യം ബാപ്പു നഗറിൽ മാടാനി നിതിൻ (24) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ബസ് ജീവനക്കാരിൽ പലരും കഞ്ചാവ് വലിച്ചു വാഹനം ഓടിക്കുന്നുണ്ടെന്ന നിരവധി പരാതികൾക്കിടെ പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. അന്തിക്കാട് എസ്.ഐ പി.കെ. പ്രദീപ്, സി.പി.ഒമാരായ കമൽ, ആസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വരും ദിവസങ്ങളിൽ ബസുകളിൽ വ്യാപക പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.
Next Story

