Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണം ആവശ്യപ്പെട്ട്...

പണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
പണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ
cancel
Listen to this Article

അ​ന്തി​ക്കാ​ട്: ബാ​റി​ന് സ​മീ​പം പ​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗു​ണ്ടാ​സം​ഘ​ത്തി​ലെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. പെ​രി​ങ്ങോ​ട്ടു​ക​ര കോ​ര​മ്പി അ​ജീ​ഷ് (35), താ​ന്ന്യം വ​ലി​യ​ക​ത്ത് നി​യാ​സ് (29), ചെ​മ്മാ​പ്പി​ള്ളി പാ​ണ്ടാ​ത്ര ഷൈ​ബി​ൻ (39) എ​ന്നി​വ​രെ​യാ​ണ് അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കാ​യ്ക്കു​രു രാ​ജേ​ഷി​ന്റെ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് ഇ​വ​ർ.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 3.30ന് ​പെ​രി​ങ്ങോ​ട്ടു​ക​ര ബാ​റി​ന് മു​ൻ​വ​ശം ഇ​വ​ർ പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി ര​തീ​ഷ് ര​വി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ന​ൽ​കാ​തി​രു​ന്ന ര​തീ​ഷി​നെ സം​ഘ​ത്തി​ലെ അ​ജീ​ഷ്, താ​ന്ന്യം വ​ട​ക്കു​മു​റി സ്വ​ദേ​ശി ശൈ​ബ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ർ​ദി​ച്ച്​ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 13,000 രൂ​പ പ്ര​തി​ക​ൾ ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

സി.​ഐ അ​നീ​ഷ് ക​രീം, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​എ​ച്ച്. റ​നീ​ഷ്, ബെ​ന​ഡി​ക്ട്, എ.​എ​സ്.​ഐ എം.​കെ. അ​സീ​സ്, ഷ​റ​ഫു​ദ്ദീ​ൻ, വി​നോ​ഷ്, സി.​പി.​ഒ​മാ​രാ​യ ആ​കാ​ശ്, അ​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Three members of a gang who attacked a young man demanding money have been arrested
Next Story