ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ
text_fieldsഎറിയാട്: അഴീക്കോട് മരപ്പാലം ജങ്ഷനിൽ ബി.ജെ.പി പ്രവർത്തകനെ ആക്രമിച്ച കേസിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
അഴീക്കോട് തേവാലിൽ വിഷ്ണു രാജ് (24), ഈരേഴത്ത് വിഷ്ണു (24) ഉണിച്ചിരിയാട്ട് റിയാസ് (32) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പരിക്കേറ്റ പൊന്നമ്പിള്ളി സുനീഷിനെ (35) ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സി.പി.എം അനുഭാവി ഓട്ടറാട്ട് ഷാജിയുടെ വീടിനു നേരെയും ആക്രമണം നടന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമസംഭവങ്ങളുണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവിടെ സി.പി.എമ്മിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനു നേരെ ആക്രമണം നടന്നിരുന്നു.

