Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് പാഴായിയില്‍...

പുതുക്കാട് പാഴായിയില്‍ വീട് കയറി ആക്രമണം: മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
arrest
cancel

ആ​മ്പ​ല്ലൂ​ര്‍: മൊ​ബൈ​ല്‍ ഫോ​ണ്‍ വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് പാ​ഴാ​യി​യി​ല്‍ വീ​ട്​ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​രെ പു​തു​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

അ​മ്മാ​ടം പ​ള്ളി​പ്പു​റം സ്വ​ദേ​ശി ക​രി​പ്പാ​റ കൃ​ഷ്ണ​കു​മാ​ര്‍ (21), ചേ​ര്‍പ്പ് പ​ടി​ഞ്ഞാ​റ്റു​മു​റി സ്വ​ദേ​ശി കി​ഴ​ക്കൂ​ട​ന്‍ ആ​ല്‍ബി​ന്‍ (23), പൂ​ച്ചി​ന്നി​പ്പാ​ടം പൊ​റാ​ട​ന്‍ സ​ഞ്ജ​യ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. 2020 ന​വം​ബ​ര്‍ 27നാ​യി​രു​ന്നു കേ​സി​ന്​ ആ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ഴാ​യി സ്വ​ദേ​ശി പ​ഴ​നി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി​യാ​ണ് പ്ര​തി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ​ഴ​നി​യു​ടെ മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പ​ഴ​നി​യു​ടെ അ​മ്മ​ക്കും മ​ക്ക​ള്‍ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ന​ല്‍കി​യ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​ര്‍ വീ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ല്‍ മൂ​ന്ന്​ പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. എ​സ്.​ഐ​മാ​രാ​യ കെ.​എ​ന്‍. സു​രേ​ഷ്, പി.​പി. ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestHome invasionPudukkad
News Summary - Three arrested in Pudukkad for home invasion
Next Story