45കാരനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsഷെഹീർ നെൽസൺ ഷിഹാബ്
പട്ടിക്കാട്: 45കാരനെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുടിക്കോട് വെളിയത്തുപറമ്പിൽ ഷിഹാബ് (32), വട്ടക്കല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30), വട്ടക്കല്ല് നെല്ലിപ്പറമ്പിൽ ഷെഹീർ (42) എന്നിവർക്കെതിരെ പീച്ചി പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ചാത്തംകുളം സ്വദേശി കറുപ്പം വീട്ടിൽ ഷമീറിനെ (45) ഇവർ മൂന്നുപേരും ചേർന്ന് മർദിച്ച് അവശനാക്കിയെന്നാണ് കേസ്.
സംഭവത്തെക്കുറിച്ച് പീച്ചി പൊലീസ് പറയുന്നത് ഇങ്ങനെ: തോട്ടപ്പടി അടിപ്പാതയിൽനിന്ന് ബൈക്കിൽ വരുകയായിരുന്ന ഷമീറിനെ തോട്ടപ്പടിയിൽനിന്ന് പ്രതികളായ മൂന്നുപേരും ചേർന്ന് ഓട്ടോറിക്ഷയിൽ പിന്തുടർന്നു. തുടർന്ന് ആറാം കല്ല് സർവിസ് റോഡിനടുത്ത ആളൊഴിഞ്ഞ പറമ്പിനോട് ചേർന്ന് ഓട്ടോറിക്ഷ ബൈക്കിന് കുറുകെയിട്ട് തടഞ്ഞു.
ഇതിനുശേഷം ഷമീറിനെ ബൈക്കിൽനിന്ന് ചവിട്ടി താഴെയിട്ട് ചവിട്ടുകയും കമ്പി വടികൊണ്ട് തല്ലിച്ചതക്കുകയും ചെയ്തു. ആക്രമണശേഷം ഷമീറിനെ അവിടെ ഉപേക്ഷിച്ച് പ്രതികൾ സ്ഥലം വിട്ടു.
ഷമീറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പീച്ചി പൊലീസ് കേസെടുക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫിസർ ബിബിൻ ബി. നായരും സംഘവും പ്രതികളെ പിടികൂടിയത്. പ്രതികൾ മൂന്നുപേരും നിരവധി കേസുകളിലെ പ്രതികളാണ്. എസ്.ഐ അജി, എ.എസ്.ഐ ജയേഷ്, എസ്.സി.പി.ഒ രഞ്ജിത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

