മാച്ച് ബോക്സ് മൈക്രോഫോൺ നിർമിച്ച് മൂന്നാം ക്ലാസുകാരൻ
text_fieldsഎറവ് സെന്റ് തെേരസാസ് അക്കാദമിയിൽ മേക്കിങ് ഇന്ത്യ
സയൻസ് എക്സിബിഷനിൽ ഹോം സെക്യൂരിറ്റി അലാറം
അവതരിപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർഥി കെയോൺ ബിനു
എറവ്: മാച്ച് ബോക്സ് മൈക്രോഫോണും നിർമിതബുദ്ധി ഉപയോഗിച്ച് ഹോം സെക്യൂരിറ്റി അലാറവും നിർമിച്ച് മൂന്നാം ക്ലാസ് വിദ്യാർഥി കെയോൺ ബിനു. മേക്കിങ് ഇന്ത്യ േപ്രാജക്ടിന്റെ ഭാഗമായി എറവ് സെന്റ് തെേരസാസ് അക്കാദമിയിലെ സയൻസ് എക്സിബിഷനിലാണ് ഇതേ സ്കൂളിലെ വിദ്യാർഥി കെയോൺ തന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്.
വീടിന് ചുറ്റും കണ്ണാടികൾ പ്രതിഷ്ഠിച്ച് അതിലൂടെ ലേസർ രശ്മികൾ പ്രതിബിംബിച്ച് വീടിന് സുരക്ഷ ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
ആരെങ്കിലും ഈ ലേസർ വരമ്പ് ഭേദിച്ചാൽ ഉടൻ ഉച്ചത്തിൽ അലാറം മുഴങ്ങും. കൊച്ചുബുദ്ധിയിലെ വലിയ ശാസ്ത്രബോധത്തെ പ്രദർശനം കാണാനെത്തിയവർ അഭിനന്ദിച്ചു.
ബ്ലൂടൂത്ത് സംവിധാനം ഉപയോഗിച്ച് ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ചെടികളും പൂന്തോട്ടങ്ങളും നനക്കൽ, സൗരയൂഥത്തിൽ ഭൂമിയുടെ തിരിച്ചിലിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം വിദ്യാർഥികൾ അവതരിപ്പിച്ചത് കൗതുകം ഉളവാക്കി. 410 വിദ്യാർഥികൾ അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റെനിറ്റ അധ്യക്ഷത വഹിച്ചു.