കൊടുങ്ങല്ലൂരിൽ മോഷ്ടാക്കൾ വിലസുന്നു; ക്ഷേത്ര ഭണ്ഡാരങ്ങളാണ് മുഖ്യ ലക്ഷ്യം
text_fieldsഎടവിലങ്ങിൽ മോഷ്ടാക്കൾ കവർച്ച നടത്തിയ വിഷ്ണുമായ ചാത്തൻ ക്ഷേത്രാങ്കണത്തിലെ ഭണ്ഡാരം
കൊടുങ്ങല്ലൂർ: പൊലീസ് സംവിധാനത്തെ നോക്കുകുത്തിയാക്കി കൊടുങ്ങല്ലൂരിൽ മോഷ്ടാക്കൾ വിഹരിക്കുകയാണ്. ബുധനാഴ്ച രാത്രി എടവിലങ്ങിലും മോഷണം നടന്നു. തൃശൂർ റൂറൽ പൊലീസ് പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ അരങ്ങേറുന്നത് കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ. ക്ഷേത്ര ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ മുഖ്യമായും ലക്ഷ്യം വെക്കുന്നത്.
എടവിലങ്ങിൽ പൊടിയൻ ബസാർ ചാണയിൽ വിഷ്ണുമായ ചാത്തൻ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലൊന്ന് കുത്തിത്തുറന്ന് പണം കവർന്നു. പതിനായിരത്തിലധികം തുകയും കാണിക്ക സ്വർണവും കവർന്നതായി ക്ഷേത്രം ഭാരവാഹികൾ പറയുന്നു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
രണ്ട് ദിവസം മുമ്പാണ് ഉഴുവത്ത് കടവ് മയൂരേശ്വരപുരം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കവർന്നത്. ഇതിന് ദിവസങ്ങൾക്ക് മുമ്പാണ് ശൃംഗപുരത്ത് ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നത്. ഒരു വീട്ടിലും മോഷണം നടന്നു. അതിന് മുമ്പ് ആലയിലായിരുന്നു ഭണ്ഡാര കവർച്ച. തുടർച്ചയായ മോഷണങ്ങളിൽ നാട്ടിൽ ആശങ്കയും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

