Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോ​ടാ​ലി​യി​ല്‍...

കോ​ടാ​ലി​യി​ല്‍ ആ​ഴ്ച​ക​ളാ​യി കു​ടി​വെ​ള്ള​മി​ല്ല; ജ​നം ദു​രി​ത​ത്തി​ല്‍

text_fields
bookmark_border
drinking water
cancel

കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ വ്യാ​പാ​ര സി​രാ​കേ​ന്ദ്ര​മാ​യ കോ​ടാ​ലി ടൗ​ണി​ല്‍ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി കു​ടി​വെ​ള്ള​മെ​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഇ​തോ​ടെ കോ​ടാ​ലി ആ​ല്‍ത്ത​റ ജ​ങ്ഷ​ന് പ​ടി​ഞ്ഞാ​റു​ള്ള കു​ടും​ബ​ങ്ങ​ളും ഹോ​ട്ട​ലു​ക​ള​ട​ക്ക​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും ദു​രി​ത​ത്തി​ലാ​ണ്.

ആ​യി​രം ലി​റ്റ​റി​ന് നാ​നൂ​റു രൂ​പ നി​ര​ക്കി​ല്‍ വെ​ള്ളം വി​ല​കൊ​ടു​ത്തു വാ​ങ്ങി​യാ​ണ് പ​ല കു​ടും​ബ​ങ്ങ​ളും വ്യാ​പാ​രി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ന്നാം​പാ​ടം കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ നി​ന്നാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​മ്പ് പ​ദ്ധ​തി​യു​ടെ പ​മ്പ് ഹൗ​സി​ലു​ള്ള മോ​ട്ടോ​ര്‍ ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യ​ത്.

മോ​ട്ടോ​ര്‍ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തി പു​നഃ​സ്ഥാ​പി​ച്ച് പ​മ്പി​ങ് പു​ന​രാ​രം​ഭി​ച്ചി​ട്ടും കോ​ടാ​ലി ടൗ​ണി​ലേ​ക്ക് വെ​ള്ളം എ​ത്തി​യി​ല്ല. വി​ത​ര​ണ പൈ​പ്പി​ലു​ണ്ടാ​യ ചോ​ര്‍ച്ച​യാ​ണ് ഇ​തി​ന് കാ​ര​ണം. ജ​ല അ​തോ​റി​റ്റി​ക്കു കീ​ഴി​ലെ ക​രാ​റു​കാ​ര്‍ സ​മ​ര​ത്തി​ലാ​യ​തി​നാ​ല്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

അ​ന്നാം​പാ​ടം പ​മ്പ് ഹൗ​സി​ല്‍ നി​ന്നു​ള്ള പ്ര​ദാ​ന പൈ​പ്പു​ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന വ​ഴി​യി​ല്‍ റോ​ഡി​നു മീ​തെ കോ​ണ്‍ക്രീ​റ്റ് ഇ​ട്ട​തും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. പ​മ്പ് ഹൗ​സി​ല്‍ സ്‌​പെ​യ​ര്‍ മോ​ട്ടോ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മോ​ട്ട​ര്‍ ത​ക​രാ​ര്‍ ഉ​ണ്ടാ​കു​മ്പോ​ഴെ​ല്ലാം ദി​വ​സ​ങ്ങ​ളോ​ളം ശു​ദ്ധ​ജ​ല വി​ത​ര​ണം നി​ല​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

വേ​ന​ല്‍ക്കാ​ല​മാ​യ​തോ​ടെ വോ​ള്‍ട്ടേ​ജ് ക്ഷാ​മ​വും അ​ടി​ക്ക​ടി​യു​ള്ള വൈ​ദ്യു​തി സ്തം​ഭ​ന​വും മൂ​ലം അ​ടി​ക്ക​ടി​യെ​ന്നോ​ണം മോ​ട്ടോ​ര്‍ കേ​ടു​വ​രു​ന്നു​ണ്ട്. അ​ന്നാം​പാ​ടം പ​ദ്ധ​തി​ക്കു പു​റ​മെ കി​ഴ​ക്കേ കോ​ടാ​ലി​യി​ലു​ള്ള മ​റ്റ​ത്തൂ​ര്‍ ഗ്രാ​മീ​ണ​ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടേ​യും ആ​റ്റ​പ്പി​ള്ളി​യി​ലു​ള്ള കാ​വ​നാ​ട് ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യ​യു​ട​യും പ​മ്പ് ഹൗ​സു​ക​ളി​ല്‍ സ്‌​പെ​യ​ര്‍ മോ​ട്ടോ​റു​ക​ള്‍ ഇ​ല്ല.

മൂ​ന്നു പ​ദ്ധ​തി​ക​ള്‍ക്കു​മാ​യി ഒ​രു ക​രു​ത​ല്‍ മോ​ട്ടോ​ര്‍ ല​ഭ്യ​മാ​ക്കി​യാ​ല്‍ മോ​ട്ടോ​ര്‍ ത​ക​രാ​റു​മൂ​ലം ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് നി​ർ​ദേ​ശ​മു​യ​രു​ന്ന​ത്.

കോ​ടാ​ലി​യി​ല്‍ ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​ട്ട് ആ​ഴ്ച​ക​ളാ​യി​ട്ടും പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ദു​രി​ത പ​രി​ഹാ​രി​ക്കാ​ന്‍ എ​ത്ര​യും വേ​ഗം ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ടാ​ലി​യി​ലെ പൊ​തു​പ്ര​വ​ര്‍ത്ത​ക​നാ​യ വി.​കെ. കാ​സിം അ​ധി​കൃ​ത​രോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കൊടുങ്ങല്ലൂരിലേക്കുള്ള പൈപ്പ് ലൈൻ തകർന്നു; കുടിവെള്ള വിതരണം നിലച്ചു

മാ​ള: ക​രി​ങ്ങോ​ൾ​ച്ചി​റ-​പു​ത്ത​ൻ​ചി​റ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ൽ ര​ണ്ടി​ട​ത്താ​യി പൈ​പ്പ് ത​ക​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു. വൈ​ന്ത​ല പ​മ്പി​ങ് കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് ലൈ​ൻ ആ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള കു​ടി​വെ​ള്ളം വി​ത​ര​ണം മു​ട​ങ്ങി. രാ​ത്രി​യി​ലാ​ണ് സം​ഭ​വം. നേ​ര​ത്തേ ഇ​വി​ടെ പൈ​പ്പ് ത​ക​ർ​ന്ന് റോ​ഡ് ക​ട്ട വി​രി​ച്ച് കെ​ട്ടി​യ ഭാ​ഗം ഇ​തി​നി​ടെ വീ​ണ്ടും ത​ക​ർ​ത്തു. പു​ന​ർ​നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ 50 മീ​റ്റ​റി​നു​ള്ളി​ൽ മ​റ്റൊ​രി​ട​ത്ത് പൈ​പ്പ് ത​ക​ർ​ന്നി​ട്ടു​ണ്ട്.

പു​ത്ത​ൻ​ചി​റ ക​രി​ങ്ങേ​ാൾ​ചി​റ റോ​ഡി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്കു​ള്ള പൈ​പ്പ് ലൈ​ൻ ത​ക​ർ​ന്ന നി​ല​യി​ൽ

റോ​ഡി​ന് ഒ​രു വ​ശം എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ഒ​ഴു​ക്കി വി​ട്ടു. വെ​ള്ളം വ​റ്റി​യാ​ൽ മാ​ത്ര​മാ​ണ് പൈ​പ്പ് ത​ക​ർ​ച്ച ഒ​ഴി​വാ​ക്കാ​നാ​വൂ.

ഒ​ഴു​ക്കി​വി​ടു​ന്ന വെ​ള്ള​ത്തി​ന്റെ സ​മ​ർ​ദം താ​ങ്ങാ​നാ​വാ​ത്ത​താ​ണ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. വേ​ണ്ട​ത്ര പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ വാ​ൽ​വു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking WaterShortageThrissur News
News Summary - There is no drinking water in Kodali for weeks- People are in trouble
Next Story