Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണ്ടത്തോട് തങ്ങൾപ്പടിയിൽ നാടോടി യുവതികളുടെ മോഷണം

text_fields
bookmark_border
മൂന്ന് ഫാനുകൾ, പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ, അലുമിനിയം ഡോർ എന്നിവ വീട്ടിൽനിന്ന് മോഷ്ടിച്ചു
അണ്ടത്തോട് തങ്ങൾപ്പടിയിൽ നാടോടി യുവതികളുടെ മോഷണം
cancel
camera_alt

അ​ണ്ട​ത്തോ​ട് ത​ങ്ങ​ൾ​പ്പ​ടി​യി​ലെ കെ.​ഇ. ഉ​സ്മാ​ന്റെ വീ​ട്ടി​ലെ സ്റ്റോ​ർ റൂ​മി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ന്ന നാ​ടോ​ടി യു​വ​തി​ക​ളു​ടെ സി.സി.ടി.വി ദൃ​ശ്യ​ം

പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപ്പടി മേഖലയിൽ തമിഴ് നാടോടി യുവതികളുടെ വിളയാട്ടം. പകൽ വീടുകളിൽ കയറി മോഷണം നടത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം മാനാത്തുപറമ്പിൽ കെ.ഇ. ഉസ്മാന്റെ വീടിന്റെ പുറകുവശത്തെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഫാനുകൾ, അനേകം പുതിയ ഇലക്ട്രിക്കൽ സാധനങ്ങൾ, അലുമിനിയം ഡോർ എന്നിവയാണ് സംഘം മോഷ്ടിച്ചത്. വീട്ടുകാർ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന നട്ടുച്ച നേരത്താണ് മോഷണം നടന്നത്. മോഷണം നടത്താൻ ഇവർ എത്തുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.

പഴയ സാധനങ്ങളും ആക്രിയും വാങ്ങാനെന്ന വ്യാജേനയാണ് പ്രദേശത്തെ വീടുകളിൽ എത്തുന്നത്. തുടർന്ന് വീട്ടുകാരുടെ ശ്രദ്ധ മാറുന്ന സമയത്ത് വിലപിടിപ്പുള്ള സാധനങ്ങൾ കവരുകയാണ് രീതി. മോഷ്ടിക്കുന്ന സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ഇവർക്ക് സഹായിയായി നാടോടി വിഭാഗത്തിൽപ്പെട്ട യുവാക്കളും വാഹനങ്ങളുമായി എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

മുമ്പും ഈ വീട്ടിലും പരിസരത്തെ മറ്റ് വീടുകളിലും സമാനരീതിയിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. ആളില്ലാത്ത സമയം നോക്കിയും ഇത്തരം സംഘങ്ങൾ എത്തുന്നതായി പരാതിയുണ്ട്. നാടോടി സംഘങ്ങളുടെ തുടർച്ചയായ മോഷണങ്ങളിൽ വലിയ ആശങ്കയിലാണ് പ്രദേശവാസികൾ. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft of nomadic young women
Next Story