Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ദലാംകുന്ന് മേഖലയിൽ...

മന്ദലാംകുന്ന് മേഖലയിൽ മൂന്നിടത്ത് മോഷണം

text_fields
bookmark_border
മന്ദലാംകുന്ന് മേഖലയിൽ മൂന്നിടത്ത് മോഷണം
cancel
camera_alt

മ​ന്ദ​ലാം​കു​ന്ന് ബീ​ച്ച് റോ​ഡി​ല്‍ വാ​ലി​യി​ൽ അ​ലി​ക്കു​ട്ടി​യു​ടെ

വീ​ട്ടി​ൽ പ്രാ​വു​ക​ളെ വ​ള​ർ​ത്തു​ന്ന കൂ​ട് തു​റ​ന്നി​ട്ട നി​ല​യി​ൽ

മന്ദലാംകുന്ന്: മന്ദലാംകുന്ന് മേഖലയിൽ മോഷണ പരമ്പര. മന്ദലാംകുന്ന് ബീച്ചിൽ പുത്തൻവീട്ടിൽ മുഹമ്മദ്, കണ്ണോത്ത് ഇക്ബാൽ എന്നിവരുടെ കടകളിലും ബീച്ച് റോഡിൽ വാലിയില്‍ അലിക്കുട്ടിയുടെ വീട്ടിലുമാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

പൂട്ടുപൊളിച്ച ശേഷം കടയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ച മോഷ്ടാക്കാൾ പെട്ടിയിലുണ്ടായിരുന്ന പണം കവർന്നു. പെട്ടിക്കടയുടെ ഇരുമ്പ് ഷീറ്റ് അടർത്തിമാറ്റിയ നിലയിലാണ്. രണ്ടുമാസം മുമ്പും മുഹമ്മദിന്റെ കടയിൽ മോഷണം നടന്നിരുന്നു. മന്ദലാംകുന്ന് ബീച്ച് റോഡില്‍ അലിക്കുട്ടിയുടെ വീട്ടില്‍നിന്ന് 50ഓളം പ്രാവുകളെ കൂടുപൊളിച്ച് മോഷ്ടിച്ചു. അലിക്കുട്ടിയും ഭാര്യയും പുലര്‍ച്ച അഞ്ചോടെ ജോലിക്കുപോയശേഷമാണ് സംഭവമെന്ന് കരുതുന്നു.

നാടന്‍ പ്രാവുകളും മുഖി ഇനം അലങ്കാര പ്രാവുകളുമാണ് നഷ്ടപ്പെട്ടത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെയും അടയിരിക്കുന്ന പ്രാവുകളെയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ആലിക്കുട്ടിയുടെ മക്കളായ ഷമീം, മുസ്തഫ എന്നിവരാണ് പ്രാവിനെ വളര്‍ത്തിയിരുന്നത്. വടക്കേകാട് പൊലീസില്‍ പരാതി നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftthieftheftcase
News Summary - Theft in three places in Mandalamkunnu area
Next Story