പാറന്നൂരിൽ ഗ്ലാസ് ഫാക്ടറിയിൽ മോഷണം
text_fieldsകേച്ചേരി: ചൂണ്ടൽ പാറന്നൂർ ഗ്ലാസ് ഫാക്ടറിയിൽ മോഷണം. സ്ഥാപന മുറിയിൽ സൂക്ഷിച്ചിരുന്ന 90000 രൂപ കവർന്നു. പാറന്നൂർ ബസ് സ്റ്റോപ്പിനടുത്തുള്ള ഹൈ ടഫൻസ് ഗ്ലാസ് ഫാക്ടറിയിൽനിന്നാണ് പണം കവർന്നത്.
സ്ഥാപനത്തിലെ അക്കൗണ്ടന്റ് താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന പണമാണ് പൂട്ട് തകർത്ത് കവർന്നിട്ടുള്ളത്. സ്ഥാപനത്തിന്റെ മൂന്നാം നിലയിലുള്ള മുറിയിലാണ് അക്കൗണ്ടന്റ് താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് നാട്ടിൽ പോയ അക്കൗണ്ടന്റ് തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിലെ അലമാരയിലെ ബാഗിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മാനേജർ കുന്നംകുളം പൊലീസിൽ പരാതി നൽകി. അത്താണി സ്വദേശി സോജൻ പി. അവറാച്ചൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഡോഗ് സ്ക്വാഡ് അംഗങ്ങളും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

