മനക്കൊടിയിൽ ക്ഷേത്രത്തിലും വീടുകളിലും മോഷണം
text_fieldsമനക്കൊടി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ചിടത്ത് പൊലീസ് പരിശോധിക്കുന്നു
അരിമ്പൂർ: മനക്കൊടിയിൽ ക്ഷേത്രത്തിലും വീടുകളിലും മോഷണം. മനക്കൊടി ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം പൂട്ട് തകർത്ത് പണം കവർന്നു. രണ്ട് ഭണ്ഡാരങ്ങൾ മോഷ്ടാവ് കൊണ്ടുപോയി. ഇതിലൊന്ന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. ഗണപതി കോവിലിന് മുന്നിലെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ചത്.
20ന് ഉത്സവം നടന്നതാണ്. പിന്നീട് ഭണ്ഡാരത്തിലെ വഴിപാട് പണം തുറന്ന് എടുത്തിരുന്നില്ല.കിഴക്കുംപുറത്ത് ഓട്ടോ ഡ്രൈവർ കുന്നുപറമ്പിൽ അജയെൻറ വീട്ടിൽനിന്ന് മൊബൈൽ ഫോണും കാഞ്ഞിരപറമ്പിൽ വിത്സെൻറ സൈക്കിൾ, വാഷിങ്ടൺ ജോർജിെൻറ വീട്ടിൽനിന്ന് ടാബും മോഷണം പോയി.
ടാബ് പിന്നീട് ബാലസുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്ന് കിട്ടി. അന്തിക്കാട് എസ്.ഐ സുധീർകുമാറിെൻറ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

