മൂന്നുമുറിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം
text_fieldsമറ്റത്തൂര്‍: മൂന്നുമുറിയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് ഓഫിസിനടുത്ത് പ്രവര്‍ത്തിക്കുന്ന ‘ഹോം എക്സ് പ്രസ്’ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം. പണവും വിലപിടിപ്പുള്ള സാധനങ്ങളും സി.സി.ടി.വിയുടെ ഡി.വി.ആര് അടക്കമുള്ള സാമഗ്രികളും കവര്‍ന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
തെളിവുനശിപ്പിക്കാനായി സി.സി.ടി.വിയുടെ കേബിളുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. ക്യാഷ് കൗണ്ടറുകളിലുണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറകിലുള്ള ഗോഡൗണിന്റെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗോഡൗണില്‍നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ഗ്രില്ലും തകര്‍ത്തു. ഇതിനുപയോഗിച്ച ആയുധങ്ങള്‍ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ പറഞ്ഞു. വെള്ളിക്കുളങ്ങര പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും

