മോഷ്ടാവ് വിലസുന്നു; ജാതിപത്രിയും ഗൃഹോപകരണങ്ങളും കവർന്നു
text_fieldsമാളയിൽ മാേഷ്ടാവ് എന്ന് കരുതുന്നയാളുടെ ചിത്രം സി.സി.ടി.വി.യിൽ പതിഞ്ഞപ്പോൾ
മാള: പാെയ്യ മടത്തുംപടിയിൽ മാേഷ്ടാവ് വിലസുന്നു. നിരവധി വീടുകളിൽനിന്ന് സാധനങ്ങൾ കവർന്നിട്ടുണ്ട്. ചക്കാട്ടുകുന്ന് കാെല്ലാമാം പറമ്പിൽ ലിസി ക്ലീറ്റസിന്റെ വീട്ടിൽ നിന്നും 25 കിലോഗ്രാം ജാതിപത്രി ചാക്കിൽ കെട്ടിവച്ചത് മോഷ്ടിച്ചിട്ടുണ്ട്. സമാന രീതിയിൽ പരിസരത്തെ വീടുകളിൽ നിന്നും ഗൃഹാേപകരണങ്ങൾ ഉൾപെടെ നഷ്ടപ്പെട്ടു.
മാേഷ്ടാവ് എന്ന് കരുതുന്നയാളുടെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പൊലീസ് പരിശോധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസങ്ങളിലായി ഒന്നിലധികം കവർച്ചാ സംഭവങ്ങൾ മാള മേഖലയിൽ റിപ്പോർട്ട് െചയ്യപ്പെട്ടിരുന്നു. ഇതിനു തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

