പുല്ലൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsപുല്ലൂര്‍: പുല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. പുല്ലൂര്‍ സഹകരണ ബാങ്കിന് സമീപം സംസ്ഥാന പാതയോട് ചേര്‍ന്നുള്ള പള്ളത്ത് രവീന്ദ്രന്റെ വീടാണ് കുത്തിത്തുറന്നത്. ഇവരുടെ വീടിനോട് ചേർന്ന ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലും മോഷണം നടന്നിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം. വീട്ടിലുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രവീന്ദ്രന്റെ മകളുടെ കുട്ടിയെ കാണാൻ പോയപ്പോഴായിരുന്നു മോഷണം.
മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കയറിയ മോഷ്ടാക്കള്‍ പൂജാമുറിയിലെ വിവിധ ഭണ്ഡാരങ്ങളും കിടപ്പു മുറിയിലുണ്ടായിരുന്ന ചില്ലറ പൈസകളുടെ കവറും കവർന്നു. മൊത്തം 5000 രൂപയോളം നഷ്ടമായതായി കണക്കാക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ ലോക്കറിലായതിനാല്‍ നഷ്ടപ്പെട്ടിരുന്നില്ല.
ലോക്കർ താക്കോല്‍ ലഭിക്കാൻ വേണ്ടിയാകണം മോഷ്ടാക്കള്‍ അലമാരകളിലെ തുണികളെല്ലാം വലിച്ചു വാരിയിട്ടതെന്നു കരുതുന്നു. സി.സി.ടി.വിയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ ഹാര്‍ഡ് വെയര്‍ കടയിലെ ഷട്ടർ കുത്തിത്തുറന്ന് കയറിയ മോഷ്ടാക്കൾ രണ്ടായിരം രൂപ കവർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

