നെല്ലായിയില്‍ രണ്ടിടത്ത് മോഷണം; 15,000 രൂപ നഷ്ടമായി
text_fieldsനെല്ലായിയില്‍ കടയുടെ പൂട്ട് തകര്‍ക്കാന്‍ ഉപയോഗിച്ച കമ്പിപാര കടക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ
കൊടകര: നെല്ലായിയിലെ വ്യാപാര സ്ഥാപനത്തില്‍ കഴിഞ്ഞ രാത്രി മോഷണം നടന്നു. നെല്ലായി സെന്ററിലെ വയലൂര് റോഡിലുള്ള മിനി മാര്‍ട്ട് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറായിരത്തോളം രൂപ കവര്‍ന്നു. മോഷണത്തിനുപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി, കമ്പിപ്പാര എന്നിവ കടയുടെ സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സമീപത്തു പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് 9200 രൂപയും മോഷ്ടിച്ചു.
നെല്ലായി സെന്ററില്‍ തന്നെയുള്ള ഡെന്റല്‍ ക്ലിനിക്കിലും മോഷണ ശ്രമം നടന്നു. കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി നെല്ലായി മേഖലയില്‍ മോഷണം വര്‍ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. മൂന്നു മാസം മുമ്പ് വയലൂരിലെ പൂട്ടിക്കിടന്ന രണ്ടു വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിരുന്നു.
മണ്ണംപേട്ടയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് മോഷണശ്രമം
ആമ്പല്ലൂർ: മണ്ണംപേട്ടയില്‍ പൂട്ടിയിട്ട വീടിന്റെ വാതില്‍ പൊളിച്ച് മോഷണശ്രമം. മണ്ണംപേട്ട പൂക്കോട് ഭഗവതിക്കാവ് റോഡിലെ ചക്കാലമറ്റത്ത് വളപ്പിൽ രതീഷിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. രതീഷും കുടുംബവും വിദേശത്താണ്.
ശനിയാഴ്ച രാവിലെ അല്‍വാസികളാണ് വീടിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്ന നിലയിൽ കണ്ടത്. ഗേറ്റ് പൂട്ടിയ വീടിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നത് കണ്ടതാണ് സംശയത്തിനിടയാക്കിയത്. ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് പൊളിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. എല്ലാ മുറികളിലെയും അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വിലപിടിപ്പുള്ളവ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

