ഇലക്ട്രിക്കൽ ഷോപ്പിലെ മോഷണം; പ്രതികൾ പെരുമ്പാവൂരിൽ പിടിയിൽ
text_fieldsഫിറോസ് ഹുസൈൻ, ദിൽവാർ ഹുസൈൻ
തൃശൂർ: കണിമംഗലത്തെ ഇലക്ട്രിക് ഷോപ്പിൽ നിന്ന് സാധനങ്ങളും പണവും മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ ഫിറോസ് ഹുസൈൻ (24), ദിൽവാർ ഹുസൈൻ (24) എന്നിവരെ നെടുപുഴ പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം. കണിമംഗലം സ്വദേശിയുടെ ഇലക്ട്രിക് ഷോപ്പിൽ നിന്ന് 45,000 രൂപയുടെ ഇലക്ട്രിക് കോയിലുകളും 2000 രൂപയുമാണ് കവർന്നത്. അന്വേഷണത്തിൽ അന്തർസംസ്ഥാനക്കാരായ രണ്ട് പ്രതികളാണ് മോഷണം ചെയ്തതെന്ന് മനസ്സിലാവുകയും പെരുമ്പാവൂരിലെ താമസസ്ഥലത്ത് എത്തുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
തൃശൂർ അസിസ്റ്റൻറ് കമീഷണർ ടി.ആർ രാജേഷ്, നെടുപുഴ എസ്.എച്ച്.ഒ പി.വി സനീഷ്, സബ് ഇൻസ്പെക്ടർമാരായ എൻ. പി സന്തോഷ് കുമാർ, എൻ. ഡി സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽ, വിനീഷ്, സിവിൽ പൊലീസ് ഓഫിസർ അബീഷ് ആൻറണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

