Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊബൈല്‍ സര്‍വീസ്​...

മൊബൈല്‍ സര്‍വീസ്​ കേന്ദ്രത്തില്‍ മോഷണം

text_fields
bookmark_border
മൊബൈല്‍ സര്‍വീസ്​ കേന്ദ്രത്തില്‍ മോഷണം
cancel

ആമ്പല്ലൂര്‍: അളഗപ്പനഗര്‍ യൂനിയന്‍ സ്റ്റോപ്പിനു സമീപമുള്ള മൊബൈല്‍ സര്‍വീസ്​ കേന്ദ്രത്തിൽ മോഷണം. സർവീസിനായി കടയില്‍ സൂക്ഷിച്ച ഏഴ്​ മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും കവര്‍ന്നു.

ഞായറാഴ്ച തുറന്നിരുന്നെങ്കിലും തിങ്കളാഴ്ച ഹര്‍ത്താലായതിനാല്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നില്ല. അവധിക്ക് ശേഷം ചൊവ്വാഴ്ച കടയിലെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിഞ്ഞത്.

50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് പരാതി. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. കടയുടെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Case
News Summary - Theft at a mobile service center
Next Story