റെയിൽ പാളത്തിൽ പരിക്കേറ്റ നിലയിൽ കണ്ട യുവാവിനെ രക്ഷപ്പെടുത്തി
text_fieldsതൃശൂർ: റെയിൽ പാളത്തിൽ ഗുരുതരാവസ്ഥയിൽ കണ്ട യുവാവിനെ അഗ്നിരക്ഷ സേന രക്ഷിച്ചു. ട്രാക്കിലൂടെ ഒരുകിലോമീറ്ററോളം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പൂങ്കുന്നം വാരിയം ലൈനിന് സമീപത്തായിരുന്നു അപകടം. നിലവിളികേട്ട ആരോ അഗ്നിരക്ഷ സേനയെ അറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ എത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. കൈകൾ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റയാൾക്ക് 30 വയസ്സിലധികമുണ്ട്.
മലയാളിയല്ലെന്നാണ് നിഗമനം. പേരോ മറ്റുവിവരങ്ങളോ ലഭിച്ചിട്ടില്ല. ട്രെയിനിൽനിന്ന് വീണതാണെന്ന് കരുതുന്നു. തൃശൂർ അഗ്നിരക്ഷ സേന അംഗങ്ങളായ പ്രജീഷ്, ശ്രീജിത്ത്, അബീഷ് ഗോപി, ജീൻസ് ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ- ഡ്രൈവർ സൂര്യകാന്തൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

