Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രണയിച്ചതിന് യുവാവിനെ...

പ്രണയിച്ചതിന് യുവാവിനെ പൊലീസ് ​മർദിച്ചെന്ന്​

text_fields
bookmark_border
പ്രണയിച്ചതിന് യുവാവിനെ പൊലീസ് ​മർദിച്ചെന്ന്​
cancel

തൃ​ശൂ​ർ: പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് യു​വാ​വി​നെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഒ​ല്ലൂ​ർ ഇ.​എ​സ്.​ഐ​ക്ക് സ​മീ​പം സു​ജി​ത്ത് വി​ജ​യ​നെ​യാ​ണ്​ (20) മ​ർ​ദി​ച്ച​ത്. ഒ​ല്ലൂ​ർ പൊ​ലീ​സി​നെ​തി​രെ​യാ​ണ് പ​രാ​തി.

ഒ​ല്ലൂ​രി​ൽ ത​ന്നെ​യു​ള്ള പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് ഇ​ടു​ക്കി​യി​ൽ ഹോ​ട്ട​ൽ മാ​നേ​ജ്മെൻറി​ന് പ​ഠി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ജ​ന്മ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ലെ​ത്തി പൂ ​ന​ൽ​കി​യി​രു​ന്നു. ഇ​തു​ക​ണ്ട് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യും സു​ഹൃ​ത്തും ചേ​ർ​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്ര​കോ​പി​ത​രാ​യി സം​സാ​രി​ച്ചു.

അ​ടു​ത്ത ദി​വ​സം പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച് പൊ​ലീ​സ്​ ഒ​ല്ലൂ​ർ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​െൻറ വാ​തി​ൽ കേ​ടു​വ​രു​ത്തി​യെ​ന്ന​ത​ട​ക്കം പ​രാ​തി​യി​ലു​ണ്ടെ​ന്ന്​ അ​റി​യി​ച്ചു. കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച യു​വാ​വി​നെ വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി പൊ​ലീ​സു​കാ​ർ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. അ​വ​ശ​നാ​യ യു​വാ​വി​നെ സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ ക​മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police attackpolice
News Summary - The young man was beaten by the police for falling in love
Next Story