നിറഞ്ഞ കിണറ്റിലെ വെള്ളം ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായി
text_fieldsകാഞ്ഞാണി: കാലവർഷത്തിൽ നിറഞ്ഞു കിടന്ന കിണറ്റിലെ വെള്ളം ഒറ്റ രാത്രി കൊണ്ട് അപ്രത്യക്ഷമായി. മണലൂർ വടക്ക് കുന്നത്തുള്ളി പ്രശാന്തിന്റെ വീട്ടുമുറ്റത്തെ കിണറാണ് വറ്റിയത്. ഇത്തവണ ശക്തമായ മഴയിൽ കിണർ നിറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി ഏഴ് റിങ് ഉയരത്തിൽ കിണറ്റിൽ വെള്ളം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് വെള്ളം അപ്രത്യക്ഷമായതായി കണ്ടത്. ഒറ്റരാത്രി കൊണ്ട് വെള്ളം എവിടേക്ക് പോയി എന്നറിയാതെ പകച്ചു നിൽക്കുകയാണ് വീട്ടിലുള്ളവർ. കിണറിന് അടിഭാഗത്തായി കുറച്ച് വെള്ളം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
എന്നാൽ, സമീപത്തെ കിണറുകളിൽ ഒന്നും വെള്ളം ഇറങ്ങിയിട്ടില്ല. കടുത്തവേനലിലും ഈ പ്രദേശത്ത് കുടിവെളളക്ഷാമം ഉണ്ടാകാറില്ല എന്നു പറയുന്നു. അരകിലോമീറ്റർ അടുത്താണ് കനോലി കനാൽ ഒഴുകുന്നത്. കിണറ്റിൽ വെള്ളം ഇല്ലാതായതോടെ കുടിവെള്ളത്തിന് സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

