മോഷ്ടാവ് പിടിയിൽ
text_fieldsമുളങ്കുന്നത്തുകാവ്: ചൂലിശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിൽനിന്ന് ഇലക്ട്രിക് മെഷിനുകളും ഇരുമ്പ് കമ്പികളും കവർന്നയാൾ മണിക്കൂറുകൾക്കകം പിടിയിൽ. പൂങ്കുന്നം ചക്കാമുക്ക് നാലുകെട്ടിൽ വീട്ടിൽ ശ്രീജിത്തിനെ (41) ആണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൂലിശ്ശേരി ഫെൻകോൺ വിൻഡോസ് കമ്പനിയുടെ പൂട്ട് പൊളിച്ച് ഇലക്ട്രിക് മെഷീനുകളും ഇരുമ്പ് കമ്പികളുമാണ് കവർന്നത്. ഏകദേശം 35,000 രൂപയുടെ വസ്തുക്കൾ മോഷ്ടിച്ചു.
ഇൻസ്പെക്ടർ എ. അനന്തലാൽ, സബ് ഇൻസ്പെക്ടർമാരായ വിജയരാജൻ, വി. ബാബുരാജൻ, അസി. സബ് ഇൻസ്പെക്ടർ വർഗീസ്, സിവിൽ പൊലീസ് ഓഫിസർമാരായ ഡിജോ ജെയ്ക്കബ്, പ്രസൂൺ, പ്രകാശൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

