Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടത്തിനിടെ ടെമ്പോ...

ഓട്ടത്തിനിടെ ടെമ്പോ ട്രാവലറിന് തീപിടിച്ചു

text_fields
bookmark_border
ഓട്ടത്തിനിടെ ടെമ്പോ ട്രാവലറിന് തീപിടിച്ചു
cancel
camera_alt

കൊ​ണ്ടാ​ഴി​യി​ൽ തീ​പി​ടി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ

കൊ​ണ്ടാ​ഴി: കൊ​ണ്ടാ​ഴി താ​ഴ​ത്തെ​പ​ടി​യി​ൽ ടെ​മ്പോ ട്രാ​വ​ല​ർ ഓ​ട്ട​ത്തി​നി​ടെ തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബോ​ണ​റ്റി​നു​ള്ളി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ ചേ​ല​ക്കോ​ട് ക​ര​ണം​കു​ന്ന​ത്ത് ഹ​രി​കൃ​ഷ്ണ​ൻ (26) വാ​ഹ​നം നി​ർ​ത്തി ബോ​ണ​റ്റ് തു​റ​ന്ന​തും തീ ​ആ​ളി​പ്പി​ടി​ച്ചു. ഡ്രൈ​വ​ർ ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്.

തീ ​പൂ​ർ​ണ​മാ​യും വാ​ഹ​ന​ത്തെ വി​ഴു​ങ്ങി​യ​തോ​ടെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന ഭീ​തി​യി​ൽ നാ​ട്ടു​കാ​രും വാ​ഹ​ന​ത്തി​ന​ടു​ത്ത് ചെ​ല്ലാ​ൻ ഭ​യ​പ്പെ​ട്ടു. ഷൊ​ർ​ണൂ​രി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി​യ​പ്പോ​ഴേ​ക്കും മു​ൻ​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി.​ആ​ർ. വി​ശ്വ​നാ​ഥ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ തീ ​ഒ​രു​വി​ധം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

KL 55 G4916 ടെ​മ്പോ ട്രാ​വ​ല​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സൂ​പ്പി​പ​ടി സ്വ​ദേ​ശി ലി​തി​ന്റെ​യാ​ണ് വാ​ഹ​നം. വി​വാ​ഹ ഓ​ട്ട​ത്തി​നാ​ണ് വാ​ഹ​നം കൊ​ണ്ടാ​ഴി​യി​ലെ​ത്തി​യ​ത്. ഇ​ന്ധ​ന​ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ക്കാ​ഞ്ഞ​തി​നാ​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​മൊ​ഴി​വാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:caught fireTempo Traveler
News Summary - The Tempo Traveler caught fire during the run
Next Story