തടയണയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു
text_fieldsഅൻസിൽ
പെരിങ്ങോട്ടുകുറുശ്ശി: ഭാരതപ്പുഴയിലെ ഞാവിളിൻകടവ് തടയണയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. പെരിങ്ങോട്ടുകുറുശ്ശി തുവക്കാട് വീട്ടിൽ അബ്ദുൽ അസീസിെൻറ മകൻ അൻസിലാണ് (18) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലിന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി നീന്തുന്നതിനിടെ കൈകാൽ തളർന്ന് ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിരക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വൈകീട്ട് ആറിന് കടവിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ തോട്ടുമുക്ക് മുണ്ടിയൻകാവ് കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പഠനം പൂർത്തിയാക്കിയതാണ് അൻസിൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: ഫാസിൽ, ആദിൽ.

