സ്കൂളിന് മുന്നിലെ കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു
text_fieldsതൃശൂർ ഹോളി ഫാമിലി സ്കൂളിന് സമീപം കാനയിൽ വീണ് കാലിന് പരിക്കേറ്റ് തൃശൂർ അശ്വിനി ആശുപത്രിയിൽ കഴിയുന്ന നന്ദന
തൃശൂർ: സ്കൂളിലേക്ക് നടക്കുന്നതിനിടെ സ്ലാബില്ലാത്ത കാനയിൽ വീണ് വിദ്യാർഥിനിയുടെ കാലൊടിഞ്ഞു. കോലഴി മങ്കുറ്റിപ്പറമ്പിൽ സുഭാഷിെൻറ മകളും തൃശൂർ ഹോളിഫാമിലി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ നന്ദനക്കാണ് (15) പരിക്കേറ്റത്. കാലിെൻറ രണ്ട് എല്ലും പൊട്ടിയ നിലയിലാണ്.
ചൊവ്വാഴ്ച രാവിലെ ഒമ്പതേകാലോടെ ചെമ്പൂക്കാവ് സ്കൂളിന് മുന്നിലായിരുന്നു അപകടം. അമ്മ സൗഭാഗ്യയുടെ സ്കൂട്ടറിൽനിന്ന് ഇറങ്ങി സ്കൂളിലേക്ക് നടക്കുന്നതിനിെട കാൽവഴുതി ആഴമുള്ള കാനയിൽ വീഴുകയായിരുന്നു. ഉടൻ അമ്മ അരികിലെത്തി എഴുന്നേൽപിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

