Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളം കാതോർത്തിരുന്ന...

കേരളം കാതോർത്തിരുന്ന ശബ്​ദം

text_fields
bookmark_border
കേരളം കാതോർത്തിരുന്ന ശബ്​ദം
cancel

തൃശൂർ: കേരളം നെറികേടുകളിൽ മുങ്ങിത്താഴു​േമ്പാൾ അതി​െനതിരെ പക്ഷം നോക്കാതെ പ്രതികരിച്ചിരുന്ന ഒരു ശബ്​ദമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് വേളകളിൽ കേരളം പ്രത്യേകം കാതോർത്തിരുന്ന സാഗരഗർജനം. ഉപനിഷത്തുകളുടെ സാരാംശവും തത്ത്വമസിയുടെ പൊരുളുമറിഞ്ഞ്​ അരനൂറ്റാണ്ടിലേറെ മലയാളികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച പ്രഭാഷണകലയുടെ ആചാര്യൻ സുകുമാർ അഴീക്കോട്​ വിടവാങ്ങിയിട്ട്​ എട്ടുവർഷം പിന്നിട്ടെങ്കിലും അദ്ദേഹത്തി​െൻറ വാക്കുകളിപ്പോഴും അന്തരീക്ഷത്തിൽ അലയടിക്കുകയാണ്.

ശ്വാസത്തിൽ പോലും രാഷ്​ട്രീയം അടങ്ങിയ കേരളീയർക്ക്​ ദി​ശാബോധം നൽകിയിരുന്ന ആ ശബ്​ദം ​അവശ്യമായ സമയം. സ്വർണക്കടത്തും ഇ.ഡിയും പാലാരിവട്ടം പാലവും അരങ്ങുവാഴുന്ന പുതിയ സാഹചര്യത്തിൽ സുകുമാർ അഴീക്കോടി​െൻറ അഭാവം കേരളീയ രാഷ്​​ട്രീയ ഭൂപടത്തിൽ കൃത്യമായി നിഴലിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പി​െൻറ പശ്ചാത്തലത്തിൽ യഥാർഥ പ്രശ്​നങ്ങൾ ജനത്തിന്​ മുന്നിലെത്താ​െത പോകുമ്പോൾ വിളിച്ചുപറയാൻ അഴീക്കോടില്ലല്ലോ എന്ന് വിലപിക്കുന്നവർ ഏറെ. ഈ പ്രതികരണ വന്ധ്യതയിലാണ് നാലു ദിക്കിലും തട്ടിയുയർന്ന പ്രതിധ്വനിയിൽ കേരളത്തിന്​ അദ്ദേഹം ദി​ശാബോധം നൽകിയിരുന്നത്​.

പൊതുജനം കഴുതയാണെന്ന ധാരണ തിരുത്തുന്ന തെരഞ്ഞെടുപ്പ് അനുഭവവും മാഷിനുണ്ട്. 1962ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി മത്സരിച്ച് ഇടതു സ്വതന്ത്രനായ എസ്​.കെ. പൊ​െറ്റക്കാടിനോട് തോറ്റിട്ടും വോട്ടർമാർക്ക് നന്ദി പറഞ്ഞു, അദ്ദേഹം. തന്നേക്കാൾ ബുദ്ധിയും വിവേകവുമുള്ള ജനം തന്നെ തോൽപ്പിച്ച് അധികാര രാഷ്​ട്രീയത്തി​െൻറ വളഞ്ഞ വഴികളിൽനിന്ന് മോചിപ്പിച്ച് സാഹിത്യത്തിൽ ഉറപ്പിച്ചുനിർത്തിയെന്ന് പിന്നീട് അദ്ദേഹം പറയുമായിരുന്നു. തോറ്റെങ്കിലും ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ പങ്കാളിയാകാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചത് സാഹിത്യ ജീവിതത്തിന് ഉപകാരമായതായും അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ഇടതുസ്വതന്ത്രനായി തനിക്കെതിരെ മത്സരിച്ച എസ്​.കെ. പൊറ്റെക്കാടി​െൻറ യാത്രാ സാഹിത്യം ത​െൻറ പ്രഭാഷണ സാഹിത്യത്തെ കടത്തിവെട്ടുന്നതാണെന്ന അഭിപ്രായവും അഴീക്കോടിനുണ്ടായിരുന്നു. കോഴിക്കോട് ദേവഗിരി കോളജിൽ മലയാളം ക്ലാസ്​ എടുത്തുകൊണ്ടിരിക്കെ അന്നത്തെ കെ.പി.സി.സി പ്രസിഡൻറ് സി.കെ. ഗോവിന്ദൻ നായരും പി. ഗോപാലനും തായാട്ട് ശങ്കരനും ക്ലാസിൽ കയറി വന്നാണ് സ്​ഥാനാർഥിയാവാൻ ആവശ്യപ്പെട്ടത്. തോൽവി ഏറ്റുവാങ്ങിയ സ്​ഥാനാർഥിയുടെ വീടിന് മുമ്പിലൂടെ വിജയഘോഷയാത്ര അന്ന് പതിവായിരുന്നെങ്കിലും കമ്യൂണിസ്​റ്റുകാർ തന്നെ അതിൽനിന്ന് ഒഴിവാക്കിയെന്ന് മാഷ് പറയുമായിരുന്നു. ഞാൻ ജയിക്കുന്നതും താൻ ജയിക്കാതിരിക്കുന്നതും ഒരുപോലെയല്ലേ എന്ന എസ്​.കെ. പൊറ്റെക്കാടി​െൻറ ചോദ്യത്തിന് മുമ്പിൽ ത​െൻറ തോൽവി വിജയമായി മാറിയെന്ന് പുഞ്ചിരിയോടെ അഴീക്കോട് സ്​മരിച്ചതും കേരളത്തി​െൻറ ഓർമയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sukumar Azheekodepanchayat election 2020
News Summary - the sound which kerala waiting
Next Story