Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറെയിൽവേ പാളത്തിനരികിൽ...

റെയിൽവേ പാളത്തിനരികിൽ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
റെയിൽവേ പാളത്തിനരികിൽ അസ്ഥികൂടം കണ്ടെത്തി
cancel
camera_alt

മി​ണാ​ലൂ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ന​ടി​യി​ൽ കണ്ട അ​സ്ഥി​കൂ​ടം പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​ത്താ​ണി​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ന​രി​കി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. മി​ണാ​ലൂ​ർ അ​ടി​പ്പാ​ത​ക്ക് മു​ക​ളി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്താ​ണ് സം​ഭ​വം. ര​ണ്ടു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. അ​സ്ഥി​ക​ൾ പ​ല​തും വേ​ർ​പെ​ട്ട നി​ല​യി​ലാ​ണ്. റെ​യി​ൽ​വേ ട്രാ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ എ​ത്തി​യ കീ​മാ​നാ​ണ് പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

വ​സ്ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​രു​ഷ​ന്റേ​താ​യി​രി​ക്കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ന്നം​കു​ളം എ.​സി.​പി ടി.​എ​സ്. സി​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി അ​സ്ഥി​കൂ​ടം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

മേ​ഖ​ല​യി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്ന​താ​യും മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നാ​കാ​മെ​ന്ന് ക​രു​തി ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​സ്ഥി​കൂ​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ട്രെ​യി​നി​ന്റെ വാ​തി​ൽ പ​ടി​യി​ലോ മ​റ്റോ നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ണ​താ​കു​മോ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സം​ശ​യ​ങ്ങ​ളും നാ​ട്ടു​കാ​ർ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway trackFoundSkeleton
News Summary - The skeleton was found near the railway tracks
Next Story