Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈ​ല​ൻ​സ​ർ...

സൈ​ല​ൻ​സ​ർ മോ​ഷ്ടാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി

text_fields
bookmark_border
സൈ​ല​ൻ​സ​ർ മോ​ഷ്ടാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി
cancel
camera_alt

അ​ക്രം അ​ലി, ഷം​സു​ദ്ദീ​ൻ

കൊ​ര​ട്ടി: വാ​നി​ന്റെ സൈ​ല​ൻ​സ​ർ മോ​ഷ്ടി​ക്കു​ന്ന​വ​രെ കൊ​ര​ട്ടി​യി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. തു​മ്പ​യി​ൽ അ​ടു​ത്തി​ടെ പി​ടി​യി​ലാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് അ​ലീ​ഗ​ഢ് ജ​ക്കീ​ർ ന​ഗ​ർ സ്വ​ദേ​ശി അ​ക്രം അ​ലി (34), അ​ലീ​ഗ​ഢ് രാം​പു​ർ സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ (26) എ​ന്നി​വ​രെ​യാ​ണ് കൊ​ര​ട്ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.

മു​രി​ങ്ങൂ​രി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി 16ന് ​മാ​രു​തി ഇ​ക്കോ വാ​നി​ന്റെ സൈ​ല​ൻ​സ​ർ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി. പ​ക​ൽ പു​ത​പ്പ്, ബെ​ഡ് ഷീ​റ്റ് വി​ൽ​പ​ന​ക്കാ​രാ​യി ക​ഴി​യു​ന്ന ഇ​വ​ർ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തു​ന്ന ഇ​ക്കോ വാ​നി​ന്റെ സൈ​ല​ൻ​സ​റു​ക​ൾ രാ​ത്രി മോ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഈ ​വാ​ഹ​ന​ത്തി​ന്റെ സൈ​ല​ൻ​സ​റി​ൽ ഇ​റീ​ഡി​യം ലോ​ഹം കൂ​ടു​ത​ലാ​യു​ള്ള​താ​ണ് ഇ​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ സ​മാ​ന​മാ​യ കേ​സു​ക​ൾ തി​രു​വ​ന​ന്ത​പു​രം ഈ​സ്റ്റ്, തു​മ്പ, ആ​ലു​വ, പ​ന​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ട്. ആ​ലു​വ​യി​ലും ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefcustodysilencerarrest
News Summary - The silencer thieves were taken into custody
Next Story