കണക്കൻകടവിലെ ഷട്ടർ മുഴുവൻ തുറന്നു
text_fieldsകണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജിലെ ഷട്ടറുകൾ പൂർണമായി തുറന്നപ്പോൾ
മാള: കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജിലെ ഷട്ടർ പൂർണമായി തുറന്നതോടെ ജനവാസകേന്ദ്രങ്ങളിലെ വെള്ളക്കെട്ടിന് ശമനമായി. ചാലക്കുടി പുഴയോരത്തെ അന്നമനട, കുഴൂർ, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളിലാണ് വെള്ളക്കെട്ട് വ്യാപകമായിരുന്നത്.
ഇവിടെ വൻതോതിൽ കൃഷിയും നശിച്ചിട്ടുണ്ട്. മഴക്ക് ഒപ്പം പെരിങ്ങൽകുത്ത് അണക്കെട്ട് തുറന്നുവിടുകകൂടി ചെയ്തതതോടെയാണ് പുഴയിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതും ജനവാസകേന്ദ്രങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തത്.
കണക്കൻകടവ് ബ്രിഡ്ജിലെ ഷട്ടറുകൾ പൂർണമായും തുറന്നിട്ടാൽ മാത്രമാണ് ജലനിരപ്പ് താഴുക. നേരത്തേ ഷട്ടറുകൾ ഭാഗികമായി മാത്രമാണ് തുറക്കാറുണ്ടായിരുന്നത്. അതേസമയം, പുഴയിലേക്ക് ഉപ്പ് കയറുന്നത് തടയാൻ കോഴിതുരുത്തിൽ നിർമിച്ച തടയണ ഷട്ടർ തുറന്നതുമൂലം തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

