Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുതിരാനിൽ രണ്ടാം...

കുതിരാനിൽ രണ്ടാം തുരങ്കം റെഡി

text_fields
bookmark_border
കുതിരാനിൽ രണ്ടാം തുരങ്കം റെഡി
cancel

കു​തി​രാ​ന്‍: ദേ​ശീ​യ​പാ​ത കു​തി​രാ​നി​ൽ ര​ണ്ടാം തു​ര​ങ്ക​വും ഗ​താ​ഗ​ത​ത്തി​ന് ഒ​രു​ങ്ങി. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ സൗ​ക​ര്യം നോ​ക്കി തു​റ​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് കെ.​എം.​സി ക​മ്പ​നി. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് ക​മ്പ​നി ജി​ല്ല ക​ല​ക്ട​ര്‍ക്ക് കൈ​മാ​റി. ക​ത്ത് വൈ​കാ​തെ ക​ല​ക്ട​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്​ കൈ​മാ​റും.

സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ അ​നു​മ​തി​യോ​ടെ തു​റ​ക്കാ​നാ​ണ് കാ​ത്തി​രി​പ്പ്. ഒ​ന്നാം തു​ര​ങ്കം തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യ അ​പ​സ്വ​ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ലും ക​മ്പ​നി ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ അം​ഗീ​കാ​ര​ത്തോ​ടെ മാ​ത്രം മു​ന്നോ​ട്ട്​ പോ​കാ​നാ​ണ്​ ധാ​ര​ണ.

ര​ണ്ടാം തു​ര​ങ്ക​ത്തി​ന്റെ അ​ക​ത്തെ പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള തൃ​ശൂ​ര്‍ ഭാ​ഗ​ത്തെ റോ​ഡി​ന്റെ പ​ണി​യാ​ണ് പൂ​ര്‍ത്തീ​ക​രി​ക്കാ​നു​ള്ള​ത്. കൂ​ടാ​തെ പ​ട്ടി​ക്കാ​ട് പീ​ച്ചി റോ​ഡ് ജ​ങ്​​ഷ​നി​ലെ അ​ടി​പ്പാ​ത​യു​ടെ​യും മേ​ൽ​പാ​ത​യു​ടെ​യും സ​ർ​വി​സ് റോ​ഡു​ക​ളും പൂ​ര്‍ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ര​ണ്ടാം തു​ര​ങ്ക​മു​ഖ​ത്തെ ക​രി​ങ്ക​ല്ല് പൊ​ട്ടി​ക്കു​ന്ന പ​ണി​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഈ ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ കൂ​ടി ക​ഴി​ഞ്ഞി​ട്ട് ര​ണ്ടാം​തു​ര​ങ്കം തു​റ​ന്നാ​ല്‍ മ​തി എ​ന്ന രീ​തി​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നീ​ക്ക​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuthiran tunnel
News Summary - The second tunnel on Kuthiran is ready
Next Story