Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരത്തിമിർപ്പിൽ...

പൂരത്തിമിർപ്പിൽ കൊ​ട്ടി​യാ​ര്‍ത്ത് ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം, നാ​ദ​ഗോ​പു​രം തീ​ര്‍ത്ത് മ​ഠ​ത്തി​ല്‍വ​ര​വ്

text_fields
bookmark_border
പൂരത്തിമിർപ്പിൽ കൊ​ട്ടി​യാ​ര്‍ത്ത് ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം, നാ​ദ​ഗോ​പു​രം തീ​ര്‍ത്ത് മ​ഠ​ത്തി​ല്‍വ​ര​വ്
cancel
camera_alt

തൃ​ശൂ​ർ പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം

തൃ​ശൂ​ര്‍: വ​ട​ക്കു​ന്നാ​ഥ​ന്റെ തി​രു​മു​റ്റം ഒ​രി​ക്ക​ല്‍കൂ​ടി പാ​ണ്ടി​മേ​ള​ത്തി​ന്റെ രൗ​ദ്ര​ത​യ​റി​ഞ്ഞു. കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍ മാ​രാ​രു​ടെ പ്ര​മാ​ണ​ത്തി​ല്‍ മു​ന്നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ര്‍ ചെ​ണ്ട​യി​ല്‍ ഒ​രു​മി​ച്ചു​തീ​ര്‍ത്ത വാ​ദ്യ​വി​സ്മ​യ​ത്തി​ല്‍ പാ​റ​മേ​ക്കാ​വി​ന്റെ മേ​ള​മാ​യ ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം പൂ​ത്തു​ല​ഞ്ഞു. ചെ​മ്പ​ട​പാ​ണി​കൊ​ട്ടി പു​റ​ത്തേ​ക്കി​റ​ങ്ങി​യ പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി 15 ആ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കി​ഴ​ക്കേ ഗോ​പു​ര ന​ട​യി​ലൂ​ടെ ക​ട​ന്ന് ഇ​ല​ഞ്ഞി​ക്ക് സ​മീ​പം വ​ട​ക്കോ​ട്ട് അ​ഭി​മു​ഖ​മാ​യി അ​ണി​നി​ര​ക്കു​മ്പോ​ള്‍ സ​മ​യം 2.30. അ​പ്പോ​ഴേ​ക്കും ഇ​ല​ഞ്ഞി​ച്ചു​വ​ടും പ​രി​സ​ര​വും ആ​യി​ര​ങ്ങ​ളെ​കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. അ​നി​യ​ന്‍ മാ​രാ​രും സം​ഘ​വും ചെ​ണ്ട​യി​ല്‍ ആ​ദ്യ കോ​ലി​ട്ട​പ്പോ​ള്‍ ആ​ര​വ​മു​യ​ര്‍ത്തി ആ​കാ​ശ​ത്തേ​ക്ക് വി​ര​ലു​ക​ളെ​റി​ഞ്ഞ് മേ​ള​പ്രേ​മി​ക​ളും. പി​ന്നെ ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു. പ​തി​കാ​ല​ത്തി​ല്‍ തു​ട​ങ്ങി കു​ഴ​മ​റി​ഞ്ഞ് ക​ലാ​ശ​ങ്ങ​ള്‍ പി​ന്നി​ട്ട പാ​ണ്ടി​മേ​ള​ത്തി​ന്റെ ആ​വേ​ശ​ത്തി​നൊ​പ്പം കാ​ണി​ക​ളും നി​ര​ന്ന​പ്പോ​ള്‍ കാ​ഴ്ച​യു​ടെ​യും കേ​ള്‍വി​യു​ടെ​യും മ​തി​വ​രാ​കാ​ഴ്ച​ക​ളി​ലൊ​ന്നാ​യ​ത് മാ​റി. ചെ​ണ്ട​യു​ടെ​യു​ടെ​യും കു​ഴ​ലി​ന്റെ​യും കൊ​മ്പി​ന്റെ​യും ഇ​ല​ത്താ​ള​ത്തി​ന്റെ​യും വ​ന്യ​ത​യി​ല്‍ മേ​ളം മു​റു​കി​യ​പ്പോ​ള്‍ ആ​വേ​ശം​കൊ​ണ്ട് സു​ഗ​ന്ധം​പൊ​ഴി​ച്ച് കു​ഞ്ഞി​ല​ഞ്ഞി​യും തു​ള്ളി​ക്ക​ളി​ച്ചു. മേ​ളം തു​ട​ങ്ങി​യ അ​തേ ആ​വേ​ശ​മാ​യി​രു​ന്നു 4.30ന് ​മേ​ളം അ​വ​സാ​നി​ക്കു​മ്പോ​ഴും.

നാ​ദ​ഗോ​പു​രം തീ​ര്‍ത്ത് മ​ഠ​ത്തി​ല്‍വ​ര​വ്

തൃ​ശൂ​ര്‍: ഇ​ള​കി​യാ​ര്‍ത്ത മേ​ള​പ്രേ​മി​ക​ള്‍ക്ക് മു​ന്നി​ല്‍ കോ​ങ്ങാ​ട് മ​ധു​വും സം​ഘ​വും പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ മ​തി​വ​രാ തി​രു​മ​ധു​രം വി​ള​മ്പി​യ​പ്പോ​ള്‍ ഒ​രി​ക്ക​ല്‍കൂ​ടി തി​രു​വ​മ്പാ​ടി​യു​ടെ പ്ര​ശ​സ്ത​മാ​യ മ​ഠ​ത്തി​ല്‍വ​ര​വ് ആ​വേ​ശ​ക​ര​മാ​യി.രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ബ്ര​ഹ്മ​സ്വം മ​ഠ​ത്തി​ല്‍ ഇ​റ​ക്കി പൂ​ജ​ക്കു​ശേ​ഷം തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​യെ സാ​ക്ഷി​നി​ര്‍ത്തി മേ​ള​പ്ര​മാ​ണി കോ​ങ്ങാ​ട് മ​ധു തി​മി​ല​യി​ല്‍ ആ​ദ്യ​വി​ര​ല്‍ പെ​രു​ക്കി​യ​പ്പോ​ള്‍ കൂ​ടി​നി​ന്ന ആ​യി​ര​ങ്ങ​ള്‍ കൈ​യു​യ​ര്‍ത്തി ഹ​ര്‍ഷാ​ര​വം പൊ​ഴി​ച്ചു. പ​തി​കാ​ല​ത്തി​ല്‍ തു​ട​ങ്ങി ക​ലാ​ശ​ങ്ങ​ള്‍ പി​ന്നി​ട്ട് പ​ഞ്ച​വാ​ദ്യം നാ​ദ​ഗോ​പു​ര​ങ്ങ​ള്‍ കൊ​ട്ടി​ക്ക​യ​റി​യ​തോ​ടെ കാ​ഴ്ച​ക്കാ​രു​ടെ ആ​വേ​ശ​വും അ​ല​ത​ല്ലി. വി​ശ​റി​ക​ള്‍ ഉ​യ​ര്‍ത്തി പി​ടി​ച്ചും കൈ​ത്താ​ള​മെ​റി​ഞ്ഞും മേ​ള​ക്കാ​രു​ടെ ചു​റ്റും കൂ​ടി​നി​ന്ന ആ​യി​ര​ങ്ങ​ള്‍ ഒ​പ്പ​ത്തി​നൊ​പ്പം കൂ​ടി​യ​പ്പോ​ള്‍ മേ​ട​വെ​യി​ലി​ല്‍ നി​ന്നും മേ​ളം കേ​ള്‍ക്കാ​നെ​ത്തി​യ​വ​ര്‍ക്ക് കു​ട​ചൂ​ടി ത​ണ​ല്‍വി​രി​ച്ചു​നി​ന്ന ആ​ലി​ല​ക​ളും താ​ളം പി​ടി​ച്ചു. 12.45ന് ​ബ്ര​ഹ്മ​സ്വം മ​ഠ​ത്തി​ന് മു​ന്നി​ലെ മേ​ളം പൂ​ര്‍ത്തി​യാ​ക്കി മൂ​ന്നാ​ന​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ക​യ​റി​യ​പ്പോ​ള്‍ ആ​ന​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. അ​പ്പോ​ഴേ​ക്കും പു​ഴ​പോ​ലെ ന​ടു​വി​ലാ​ലി​ല്‍ നി​റ​ഞ്ഞു​നി​ന്ന പൂ​ര​പ്രേ​മി​ക​ളു​ടെ മു​ന്നി​ല്‍ വീ​ണ്ടും പ​ഞ്ച​വാ​ദ്യ​ത്തി​ന്റെ മ​ധു​ര​സം​ഗീ​തം ഒ​ഴു​കി പ​ര​ന്ന​തോ​ടെ പൂ​ര​ച്ചൂ​ട് മ​റ​ന്ന് ജ​നം മേ​ളാ​ര​വ​ത്തി​ലാ​യി. പ​തി​യെ ന​ടു​വി​ലാ​ലി​ല്‍ നി​ന്നും മ​ഠ​ത്തി​ല്‍വ​ര​വ് നാ​യ്ക്ക​നാ​ലി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും സ​മ​യം ഉ​ച്ച​ക്ക് ര​ണ്ട് ക​ഴി​ഞ്ഞി​രു​ന്നു.

തൃ​ശൂ​ർ പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ഠ​ത്തി​ൽ​വ​ര​വ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsThrissur PooramThrissur News
News Summary - The procession to the temple, which is held at the foot of the hill, is accompanied by a procession to the temple
Next Story