Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീൻ പിടിക്കാൻ കുളം വറ്റിച്ചു; കിട്ടിയത് ബൈക്കുകൾ !
text_fieldsbookmark_border
മീൻ പിടിക്കാൻ കുളം വറ്റിക്കുന്നതിനിടെ കിട്ടിയ ബൈക്ക്
Listen to this Article
എറിയാട് (തൃശൂർ): മീൻ പിടിക്കാൻ കുളങ്ങൾ വറ്റിക്കുന്നതിനിടെ ബൈക്കുകൾ കണ്ടെത്തി. മൂന്നാം വാർഡിൽ മാടവന എരുമക്കൂറയിലുള്ള രണ്ട് കുളങ്ങളിൽനിന്നാണ് സമീപവാസികളായ വലിയപറമ്പിൽ ഗിരീഷ്, തൃപ്രയാറ്റ് സുരേഷ്ബാബു എന്നിവരുടെ ഹീറോ ഹോണ്ട ബൈക്കുകൾ കിട്ടിയത്.
ഗിരീഷിന്‍റെ ബൈക്ക് മൂന്നു വർഷം മുമ്പും സുരേഷ്ബാബുവിന്‍റേത് ആറു മാസം മുമ്പുമാണ് കാണാതായത്. നേരത്തെ, പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നിലപാടെടുത്തതിലുള്ള വിരോധമാണ് ബൈക്ക് കുളത്തിൽ തള്ളിയതിന് കാരണമെന്ന് പറയുന്നു.
ബൈക്കുകൾ കാണാതായതിനെ തുടർന്ന് ഇരുവരും അന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം പി.കെ. മുഹമ്മദ് ആവശ്യപ്പെട്ടു.
Next Story

