Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപി​ക്അ​പ് ലോ​റി...

പി​ക്അ​പ് ലോ​റി മ​റി​ഞ്ഞ് ചെ​മ്മീ​ൻ റോഡിൽ ചി​ത​റി

text_fields
bookmark_border
പി​ക്അ​പ് ലോ​റി മ​റി​ഞ്ഞ് ചെ​മ്മീ​ൻ റോഡിൽ ചി​ത​റി
cancel
camera_alt

അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ചെ​മ്മീ​ൻ

റോഡിൽ ചി​ത​റിയ നി​ല​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ചെ​മ്മീ​ൻ ക​യ​റ്റി​വ​ന്ന പി​ക്അ​പ് ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു. ശ്രീ​നാ​രാ​യ​ണ​പു​രം സെ​ന്‍റ​റി​ലെ വ​ള​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 54 പെ​ട്ടി ചെ​മ്മീ​ൻ സ്ഥ​ല​ത്താ​കെ നി​റ​ഞ്ഞ് കി​ട​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​സ​ർ​കോ​ട്ടു​നി​ന്ന് അ​രൂ​രി​ലേ​ക്ക് ചെ​മ്മീ​ൻ ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡ്രൈ​വ​ർ അ​മൃ​തേ​ശ്വ​ർ, സ​ഹാ​യി ജി​ത്ത് എ​ന്നി​വ​ർ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചെ​മ്മീ​ൻ റോ​ഡി​ൽ ചി​ത​റി വീ​ഴു​ക​യും വാ​ഹ​ന​ത്തി​ലെ ഡീ​സ​ൽ ചോ​ർ​ന്നൊ​ഴു​കു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ഗ്നി​ര​ക്ഷ സേ​ന ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി.​ബി. സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. ബി​നു​രാ​ജ്, കെ.​ആ​ർ. സ​ലി​ൽ, അ​നീ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡ് ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​ഹ​നം ഉ​യ​ർ​ത്തി റോ​ഡ​രി​കി​ലേ​ക്ക് മാ​റ്റി ഗ​താ​ഗ​ത ത​ട​സ്സം പ​രി​ഹ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:overturnedpickup lorryshrimp scattered
News Summary - The pickup lorry overturned and the shrimp scattered on the road
Next Story