മൊബൈൽ ഫോൺ തട്ടിപ്പറിച്ചു; കാപ്പ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ
text_fieldsതൃശൂർ: ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിപ്പറിച്ച പരാതിയിൽ കാപ്പ പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കാപ്പ കരുതൽ തടങ്കൽ അനുഭവിച്ച് രണ്ട് മാസം മുമ്പ് പുറത്തിറങ്ങിയ പള്ളിപ്പറമ്പിൽ വീട്ടിൽ നെൽസൺ (മണ്ടേല-30) വില്ലടം സ്വദേശി അരണത്ത് വീട്ടിൽ രാജു (19) എന്നിവരെയും പ്രായപൂർത്തിയാവാത്ത രണ്ട് പേരെയുമാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നെൽസന്റെ നിർദേശപ്രകാരം മറ്റു മൂന്ന് പേർ ചേർന്ന് ബൈക്കിൽ കുറ്റുമുക്കിലുള്ള പരാതിക്കാരന്റെ അടുത്ത് വന്ന് കുരുമുളക് സ്പ്രേ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തിയും മർദിച്ചും മൊബൈൽ ഫോൺ തട്ടിയെടുത്ത് പോവുകയായിരുന്നു. ഗുണ്ടാനേതാവ് കടവി രഞ്ജിത്തിന്റെ കേസുകളിലെ കൂട്ട് പ്രതിയാണ് നെൽസൺ. വിയ്യൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രാജേഷ്, പി.സി. അനിൽകുമാർ, ടോമി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

