സഹോദരി ഭർത്താവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsസിബി
കൊണ്ടാഴി: കുടുംബ വഴക്കിനെ തുടർന്ന് സഹോദരി ഭർത്താവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കേരകക്കുന്ന് കുച്ചേടത്ത് വയൽ സിബിയെയാണ് (43) പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 10.30നാണ് കേരകക്കുന്ന് സ്വദേശി ജോയ് സെബാസ്റ്റ്യനെ കൊല്ലാൻ ശ്രമിച്ചത്.
കൈക്കും വയറിനും പരിക്കേറ്റ ജോയ് സെബാസ്റ്റ്യൻ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ ചൊവ്വാഴ്ച രാവിലെ പഴയന്നൂരിൽനിന്ന് എസ്.ഐ ബിന്ദു ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. അഡീഷനൽ എസ്.ഐ അനിൽ കുമാർ, എ.എസ്.ഐ ലിപ്സൻ, എസ്.സി.പി.ഒമാരായ രഘു, സനീഷ്, സി.പി.ഒ ഡിജോ വാഴപ്പിള്ളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

