Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ വിദ്യാർഥികളെ...

സ്കൂൾ വിദ്യാർഥികളെ മർദിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
സ്കൂൾ വിദ്യാർഥികളെ മർദിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

ഹാ​രി​സ്

മതിലകം: കടയിലെത്തിയ വിദ്യാർഥികളെ മർദിച്ചയാൾ അറസ്റ്റിലായി. മതിലകം സെന്റ് ജോസഫ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ പതിയാശ്ശേരി കുഴുപ്പുള്ളി വീട്ടിൽ സുലൈമാന്റെ മകൻ മുഹമ്മദ് സഈം, മതിലകം കല്ലൂപ്പറമ്പിൽ മുഹമ്മദ് രാജീവിന്റെ മകൻ മിയാസ് എന്നിവർക്കാണ് മർദനമേറ്റത്.

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി തിണ്ടിക്കൽ ഹാരിസ് (28) ആണ് അറസ്റ്റിലായത്. എസ്.ഐ വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വെള്ളിയാഴ്ച സ്കൂൾ വിട്ട് സഹപാഠികളുമൊത്ത് ഗിഫ്റ്റ് വാങ്ങാൻ മതിലകം പള്ളിവളവിലുള്ള സ്ഥാപനത്തിൽ എത്തിയപ്പോൾ മർദനമേറ്റതായാണ് പരാതി. കടക്കുള്ളിൽ കടന്ന യുവാവ് വിദ്യാർഥികളുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടികളോട് മോശമായി പെരുമാറുകയും വിദ്യാർഥികളെ അകാരണമായി മർദിക്കുകയും ചെയ്തതായാണ് പറയുന്നത്.

സ്‌കൂളിലെത്തിയ വിദ്യാർഥികൾ പ്രധാനാധ്യാപകനെ അറിയിച്ചു. തുടർന്ന് മതിലകം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentattackingarrest
News Summary - The man who attack the school students was arrested
Next Story