Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടമ്മയെ ചിരവമുട്ടികൊണ്ട് അടിച്ചുവീഴ്ത്തി സ്വര്‍ണം കവര്‍ന്നു
text_fieldsbookmark_border
കൊരട്ടി: പട്ടാപ്പകല്‍ വീട്ടമ്മയെ ചിരവമുട്ടികൊണ്ട് അടിച്ചുവീഴ്ത്തി സ്വർണാഭരണങ്ങള്‍ കവര്‍ന്നു. കൊരട്ടി കട്ടപ്പുറം മേലേടന്‍ പോളിയുടെ ഭാര്യ ജെസ്സിയാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മാലയും വളയും ഉള്‍പ്പെടെ മൂന്നര പവനാണ് കവർന്നത്.
ഇവരുടെ ബന്ധുവായ കറുകുറ്റി സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. പരിക്കേറ്റ വീട്ടമ്മ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

