കനാലില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ചു
text_fieldsപേരാമ്പ്രയില്‍ ദേശീയപാതയോരത്തെ കനാലില്‍ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുന്നു
കൊടകര: പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ് കമ്പനിക്കു സമീപമുള്ള കനാലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സ്ഥാപനത്തിന്റെ പേരില്‍ കൊടകര പഞ്ചായത്ത് നടപടി സ്വീകരിച്ചു. ഒല്ലൂരിലുള്ള സ്വാകാര്യ സ്ഥാപനമാണ് കനാലില്‍ മാലിന്യം തള്ളിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അസി. സെക്രട്ടറി എം. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിധിന്‍ ദേവസ്സി, ക്ലര്‍ക്ക് കെ.യു. രാജു, ഡ്രൈവര്‍ ശ്യാം മോഹന്‍ എന്നിവരടങ്ങിയ പഞ്ചായത്ത് വിജിലന്‍സ് സ്ക്വാഡ് ആണ് പരിശോധന നടത്തി മാലിന്യം വലിച്ചെറിഞ്ഞവരെ തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമകളെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തു.

