Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോ​ർ​മു​ഖം...

പോ​ർ​മു​ഖം തു​റ​ക്കു​ന്നു; തൃ​ശൂ​രി​ലെ ഓ​രോ വോ​ട്ട​റും ഇ​നി വി.​ഐ.​പി

text_fields
bookmark_border
vip
cancel

തൃ​ശൂ​ർ: ജി​ല്ല​യി​ലെ ഓ​രോ വോ​ട്ട​റും ഇ​നി വി.​ഐ.​പി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന ‘സ്വീ​പ്’ (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്​​സ് എ​ജു​ക്കേ​ഷ​ന്‍ ആ​ൻ​ഡ്​ ഇ​ല​ക്ട​റ​ല്‍ പാ​ര്‍ട്ടി​സി​പേ​ഷ​ന്‍) പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി രൂ​പ​വ​ത്​​ക​രി​ച്ച ജി​ല്ല​യു​ടെ ടാ​ഗ് ലൈ​ന്‍ ‘വി.​ഐ.​പി’​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ഫു​ട്ബാ​ള്‍ താ​രം ഐ.​എം. വി​ജ​യ​ന്‍, ക​ല​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ​ക്ക് ന​ല്‍കി നി​ര്‍വ​ഹി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വോ​ട്ട് ചെ​യ്യാ​ൻ അ​വ​കാ​ശ​മു​ള്ള ഓ​രോ​രു​ത്ത​രും വി.​ഐ.​പി​യാ​ണെ​ന്നും വ​രു​ന്ന ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​വ​കാ​ശ വി​നി​യോ​ഗ​ത്തി​ന്​ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​വേ​ച​ന​മി​ല്ലാ​തെ എ​ല്ലാ​വ​രെ​യും തു​ല്യ​രാ​യി പ​രി​ഗ​ണി​ക്കു​ന്ന വി.​ഐ.​പി എ​ന്ന ആ​ശ​യം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് ഐ.​എം. വി​ജ​യ​ന്‍ പ​റ​ഞ്ഞു.

സ​ബ് ക​ല​ക്ട​ര്‍ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്, അ​സി. ക​ല​ക്ട​ര്‍ കാ​ര്‍ത്തി​ക് പാ​ണി​ഗ്രാ​ഹി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജ്യോ​തി, മ​റ്റ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ ഡി. ​അ​മൃ​ത​വ​ല്ലി, അ​തു​ല്‍ എ​സ്. നാ​ഥ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

‘വോ​ട്ട് ചെ​യ്യൂ, വി.​ഐ.​പി ആ​കൂ’...

‘വോ​ട്ട് ഈ​സ് പ​വ​ര്‍ ആ​ൻ​ഡ്​​ വോ​ട്ട​ര്‍ ഈ​സ് പ​വ​ര്‍ഫു​ള്‍’, ‘വോ​ട്ട് ചെ​യ്യൂ വി.​ഐ.​പി ആ​കൂ’ എ​ന്ന ആ​ശ​യ​മാ​ണ് കാ​മ്പ​യി​ന്‍ ഉ​യ​ര്‍ത്തു​ന്ന​ത്. പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും ന​വ വോ​ട്ട​ര്‍മാ​രെ​യും വോ​ട്ടി​ങ് പ്ര​ക്രി​യ​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ടാ​ഗ് ലൈ​ന്‍ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍, 18 പൂ​ര്‍ത്തി​യാ​യ​വ​ർ, തീ​ര​ദേ​ശ​വാ​സി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ മു​ന്നോ​ട്ട് എ​ത്തി​ക്കു​ക​യാ​ണ് വി.​ഐ.​പി കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.

ക​ല​ക്ട​റാ​ണ്​ ആ​ശ​യ​ത്തി​ന് പി​ന്നി​ൽ. വോ​ട്ട് ചെ​യ്യാ​ന്‍ അ​ധി​കാ​ര​മു​ള്ള ഓ​രോ പൗ​ര​നു​മാ​ണ് യ​ഥാ​ര്‍ഥ​ത്തി​ല്‍ വി.​ഐ.​പി​യെ​ന്നും ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ ഓ​രോ സ​മ്മ​തി​ദാ​യ​ക​രും വ​ഹി​ക്കു​ന്ന ക​ര്‍ത്ത​വ്യം എ​ത്ര​ത്തോ​ള​മാ​ണെ​ന്ന ആ​ശ​യ​വു​മാ​ണ് കാ​മ്പ​യി​ന്‍ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ന​ഗ​രം, തീ​ര​ദേ​ശം, ട്രൈ​ബ​ല്‍, മു​തി​ര്‍ന്ന പൗ​ര​ര്‍, ഭി​ന്ന​ശേ​ഷി, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍, യു​വ​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് ജി​ല്ല​യി​ല്‍ വോ​ട്ടി​ങ് ശ​ത​മാ​നം വ​ര്‍ധി​പ്പി​ക്കാ​ന്‍ പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ജി​ല്ല ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​ത​ല​ത്തി​ലും ഓ​രോ എ.​ആ​ര്‍.​ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലും വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും.

വോ​ട്ടു​യ​ന്ത്ര​ത്തി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കി ലോ​ഗോ

ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ മാ​യ്ക്ക​പ്പെ​ടാ​ത്ത മ​ഷി എ​ന്ന അ​ര്‍ഥം വ​രു​ന്ന ‘ഇ​ന്‍ഡെ​ലി​ബി​ല്‍ ഇ​ങ്ക്’ വ​ഹി​ക്കു​ന്ന പ​ങ്കി​ന്‍റെ ആ​ശ​യം ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വി.​ഐ.​പി ലോ​ഗോ​യു​ടെ രൂ​പ​ക​ല്‍പ​ന. വി ​എ​ന്ന വ​ലി​യ ഇം​ഗ്ലീ​ഷ് അ​ക്ഷ​രം വോ​ട്ടി​ങ് മ​ഷി​യു​ടെ നി​റ​ത്തി​ലും ഐ, ​പി എ​ന്നീ അ​ക്ഷ​ര​ങ്ങ​ള്‍ ഇ​ളം പ​ച്ച നി​റ​ത്തി​ലു​മാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ബ്ലി​ക് എ​ന്ന അ​ര്‍ഥം വ​രു​ന്ന പി ​അ​ക്ഷ​രം ചൂ​ണ്ടു​വി​ര​ലി​ല്‍ വോ​ട്ടി​ങ് മ​ഷി പു​ര​ട്ടി​യ മാ​തൃ​ക​യി​ലാ​ണ്.

യു​വ വോ​ട്ട​ര്‍മാ​ര്‍ 4658ല്‍നി​ന്ന് 40,404ലേ​ക്ക്

2023 ഒ​ക്ടോ​ബ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഡ്രാ​ഫ്റ്റ് പ്ര​കാ​രം 18 -19 വ​യ​സ്സു​ള്ള വോ​ട്ട​ര്‍മാ​ര്‍ 4658 ആ​യി​രു​ന്നു. എ​ന്നാ​ല്‍, ജ​നു​വ​രി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്തി​മ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ 35,551 ആ​യി ഉ​യ​ര്‍ന്നു. മാ​ര്‍ച്ച് ഒ​ന്നി​ലെ ക​ണ​ക്കു​പ്ര​കാ​രം ഇ​ത്​ 40,404 ആ​യി. 767 ശ​ത​മാ​ന​മാ​ണ്​ വ​ർ​ധ​ന.

ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച 83 ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്യാ​മ്പു​ക​ള്‍ മു​ഖേ​ന​യും വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​കം ന​ട​ത്തി​യ ക്യാ​മ്പു​ക​ളി​ലൂ​ടെ​യു​മാ​ണ് ഈ ​നോ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. വോ​ട്ട​ര്‍ ഹെ​ല്‍പ് ലൈ​ന്‍ ആ​പ് മു​ഖേ​ന​യും voters.eci.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി​യും വോ​ട്ട​ര്‍മാ​ര്‍ക്ക് ത​ങ്ങ​ളു​ടെ പേ​ര് വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട​താ​യി പ​രി​ശോ​ധി​ക്കാം.

വി.​ഐ.​പി വി​ഡി​യോ ലോ​ഞ്ച് നാ​ലി​ന്

വി.​ഐ.​പി കാ​മ്പ​യി​ന്‍റെ വി​ഡി​യോ ലോ​ഞ്ച് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​കി​ല​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കും.

ജി​ല്ല​യി​ലെ അ​സി​സ്റ്റ​ന്‍റ്​ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കു​ള്ള പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ക്കും.

തൃശൂരിൽ രണ്ടാമങ്കത്തിന്​ സുരേഷ്​ ഗോപി

തൃശൂര്‍: നടൻ സുരേഷ് ഗോപിക്ക് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ പോരാട്ടത്തിന്‍റെ രണ്ടാമങ്കം. 2019ല്‍ തൃശൂർ ലോക്സഭ സീറ്റിൽ മത്സരിച്ച്​ തോറ്റ സുരേഷ്​ ഗോപി 2021ൽ നിയമസഭയിലേക്കും​ തൃശൂരിൽനിന്ന്​ മത്സരിച്ചൂ. 2016 മുതല്‍ 2022 വരെ രാജ്യസഭ എം.പിയായിരുന്നു.

രാജ്യസഭാംഗം എന്ന നിലയിലും മറ്റുമായി മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമാണ്​. ഞാ​യ​റാ​ഴ്ച തൃ​ശൂ​രി​ലെ​ത്തു​ന്ന സു​രേ​ഷ്ഗോ​പി​ക്ക് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച സ്വ​രാ​ജ് റൗ​ണ്ടി​ൽ റോ​ഡ്ഷോ ന​ട​ക്കും. 1958 ജൂണ്‍ 26ന് കൊല്ലത്ത്​ കെ. ഗോപിനാഥന്‍ പിള്ള -വി. ജ്ഞാനലക്ഷ്മി ദമ്പതികളുടെ നാല്​ മക്കളില്‍ മൂത്തയാളായി ജനനം. കൊല്ലം ഇന്‍ഫന്‍റ്​ ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂൾ, കൊല്ലം ഫാത്തിമ മാതാ കോളജ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.

1965ല്‍ ‘ഓടയില്‍ നിന്ന്’ സിനിമയില്‍ ബാലതാരമായാണ്​ അരങ്ങേറിയത്​. 250ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്​. രാധികയാണ് ഭാര്യ. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് താമസം. അഞ്ച് മക്കള്‍: ഗോകുല്‍, ഭാഗ്യ, ലക്ഷ്മി, മാധവ്, ഭാവ്‌നി. ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoVIPThrissur NewsLok Sabha Elections 2024
News Summary - The front opens- Every voter in Thrissur is now a VIP
Next Story