Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകര കാത്തിരുന്നു കടൽ...

കര കാത്തിരുന്നു കടൽ കാത്തു; ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ മത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
കര കാത്തിരുന്നു കടൽ കാത്തു; ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ മത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
cancel
camera_alt

അ​ഴീ​ക്കോ​ട് എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ല​ക​പ്പെ​ട്ട വ​ള്ളം ഫി​ഷ​റീ​സ് റെ​സ്ക്യൂ ബോ​ട്ട് ക​ര​യി​ലെ​ത്തി​ക്കു​ന്നു 

അ​ഴീ​ക്കോ​ട്: എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ വ​ള്ള​ത്തി​ലെ 54 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും ഫി​ഷ​റീ​സ് റെ​സ്ക്യൂ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ചു. അ​ഴീ​ക്കോ​ട് ക​ല്ലി​ങ്ങ​ൽ മു​ര​ളീ​ധ​ര​ന്റെ ‘ആ​ഞ്ജ​നേ​യ​ൻ’ ഇ​ൻ​ബോ​ർ​ഡ് വ​ള്ള​മാ​ണ് വെ​മ്പ​ല്ലൂ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ആ​റ് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ സു​ലേ​ഖ​യു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി.​എം. ഷൈ​ബു, ഇ.​ആ​ർ. ഷി​നി​ൽ​കു​മാ​ർ, വി​എ​ൻ. പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ര്‍ഡു​മാ​രാ​യ പ്ര​സാ​ദ്, ഫ​സ​ൽ, ബോ​ട്ട് സ്രാ​ങ്ക് ദേ​വ​സി, എ​ൻ​ജി​ൻ ഡ്രൈ​വ​ർ റോ​ക്കി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​ത്.


വാ​ടാ​ന​പ്പ​ള്ളി: എ​ൻ​ജി​ൻ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ലെ 41 മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് റെ​സ്ക്യൂ ടീം ​ര​ക്ഷ​പ്പെ​ടു​ത്തി. ചേ​റ്റു​വ ഹാ​ർ​ബ​റി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​ർ​ക്ക​ത്ത് എ​ന്ന വ​ള്ള​ത്തി​ന്റെ എ​ൻ​ജി​നാ​ണ് ത​ക​രാ​റി​ലാ​യ​ത്.

നാ​ട്ടി​ക​യി​ൽ​നി​ന്ന് ര​ണ്ട് നോ​ട്ടി​ക്ക​ൽ അ​ക​ലെ ആ​ഴ​ക്ക​ട​ലി​ൽ മ​ത്സ്യം പി​ടി​ക്ക​വേ​യാ​ണ് ത​ക​രാ​റി​ലാ​യ​ത്. ഇ​തോ​ടെ വ​ള്ളം കാ​റ്റി​ലും മ​ഴ​യി​ലും ആ​ടി​യു​ല​ഞ്ഞു. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ർ സു​ലേ​ഖ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ചേ​റ്റു​വ​യി​ൽ​നി​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ റെ​സ്ക്യൂ ബോ​ട്ട് ഇ​വ​രെ ല​ക്ഷ്യ​മാ​ക്കി പാ​ഞ്ഞു.

തി​ര​ച്ചി​ലി​ൽ വ​ള്ളം ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള്ളം ബോ​ട്ടി​ൽ കെ​ട്ടി​വ​ലി​ച്ച് ചേ​റ്റു​വ ഹാ​ർ​ബ​റി​ലെ​ത്തി​ച്ച് 41 തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി. വ​ള്ള​വും തൊ​ഴി​ലാ​ളി​ക​ളും സു​ര​ക്ഷി​ത​രാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ശ്വി​ൻ, വി​കാ​സ്, ഫി​ഷ​റീ​സ് ഗാ​ർ​ഡു​മാ​രാ​യ വി.​എ​ച്ച്. ഷ​ഫീ​ഖ്, വി​ബി​ൻ, സ്രാ​ങ്ക് റ​സാ​ഖ്, റ​ഷീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishermenrescueThrissur News
News Summary - The fishermen stuck in the sea were rescued
Next Story