എൻജിൻ നിലച്ച് വള്ളം കടലിൽ കുടുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsഎൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളം ഫിഷറീസ് റെസ്ക്യൂ ബോട്ട്
കരക്കെത്തിക്കുന്നു
അഴീക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ഫൈബർ വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കോട് നിന്ന് തിങ്കളാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തിരുവനന്തപുരം പൊഴിയൂർ സ്വദേശി സറ്റലസ് എന്നയാളുടെ വള്ളമാണ് അഴിമുഖത്തുനിന്ന് അഞ്ച് നോട്ടിക്കൽ മൈൽ ദൂരെ കടലില്‍ കുടുങ്ങിയത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സീ റസ്ക്യൂ ഗാർഡ്മാരായ ഫസൽ, പ്രസാദ്, ബോട്ട് സ്രാങ്ക് ദേവസി, എൻജിൻ ഡ്രൈവർ ഉണ്ണികൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

