Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടത്തിന് വഴിയൊരുക്കി...

അപകടത്തിന് വഴിയൊരുക്കി കുന്നത്തുകുളം റോഡിലെ കാന

text_fields
bookmark_border
അപകടത്തിന് വഴിയൊരുക്കി കുന്നത്തുകുളം റോഡിലെ കാന
cancel
camera_alt

കൊരട്ടിക്കര കുന്നത്തുകുളം റോഡിലെ കാനക്ക് മുകളിൽ പുല്ല് മൂടിയ നിലയിൽ

പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ കുന്നത്തുകുളം റോഡിന്റെ തുടക്കത്തിൽ കാനക്ക് സ്ലാബിടാത്തത് അപകട ഭീഷണി ഉയർത്തുന്നു. വീതി കുറഞ്ഞ റോഡിൽ അഞ്ചു വർഷമായി നടപ്പാത പോലുമില്ല. ഈ റോഡിലേക്ക് ഒരു വാഹനം കടന്നാൽ എതിർദിശയിൽ നിന്ന് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടേണ്ട സ്ഥിതിയാണ്. ഇങ്ങനെ നിർത്തുന്ന വാഹനങ്ങളിലെ യാത്രക്കാർ റോഡിലേക്ക് കാലുകുത്തുമ്പോൾ സ്ലാബില്ലാത്ത കാനയിലേക്ക് വീഴാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

റോഡിന്റെ ഇരുവശത്തുമുള്ള കാനയ്ക്ക് സമീപം കാടുപിടിച്ചതിനാൽ സ്ലാബിടാത്ത കാന യാത്രക്കാർക്ക് അറിയാത്ത അവസ്ഥയാണ്. കാനയ്ക്ക് മുകളിൽ സ്ലാബിടണമെന്നും കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ, റോഡിലെ അപകട ഭീഷണിയെക്കുറിച്ച് പരാതി നൽകാൻ പഞ്ചായത്ത് ഓഫിസിലെത്തിയ പൊതുപ്രവർത്തകൻ കൊരട്ടിക്കര കോയാലിക്കൽ ഷാജിയുടെ പരാതി കേൾക്കാതെ പ്രസിഡന്റ് തിരിച്ചയക്കാൻ ശ്രമിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PerumbilavlocalnewsThrissur
News Summary - The drain on Kunnathukulam road poses a danger
Next Story