Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം സമ്മേളനത്തിന്...

സി.പി.എം സമ്മേളനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
സി.പി.എം സമ്മേളനത്തിന് ഇന്ന് തുടക്കം
cancel
camera_alt

സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​നൊ​രു​ങ്ങു​ന്ന തൃ​ശൂ​ർ വി.​കെ.​എ​ൻ. മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം

തൃ​ശൂ​ർ: കോ​വി​ഡ് വ്യാ​പ​ന ആ​ശ​ങ്ക​ക്കി​ട​യി​ലും സി.​പി.​എം ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച ഇ​ന്‍ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​കും. ഉ​യ​രു​ന്ന ടി.​പി.​ആ​റി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ലും സ​മ്മേ​ള​നം മാ​റ്റി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം വി​ല​യി​രു​ത്തി. സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​നും സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗീ​കാ​രം ന​ൽ​കി. തു​ട​ർ​ഭ​ര​ണ​വും ര​ണ്ടു​ത​വ​ണ​യാ​യി ജി​ല്ല​യി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ജ​യ്യ മു​ന്നേ​റ്റ​വും അ​ഭി​മാ​ന​ത്തോ​ടെ എ​ടു​ത്തു​പ​റ​ഞ്ഞു​ള്ള നാ​ലു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ൽ ബി.​ജെ.​പി മു​ന്നേ​റ്റ​ത്തെ​ക്കു​റി​ച്ചും വോ​ട്ട് വ​ർ​ധ​ന​യെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​തി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​ക്കു​ന്നു. 2019ലെ ​പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ മ​ത്സ​ര​വും റി​പ്പോ​ർ​ട്ടി​ൽ എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​വും ഭ​രി​ക്കു​ന്ന​ത് ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്നി​രി​ക്കെ പാ​ർ​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്​ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഡി.​വൈ.​എ​ഫ്.​ഐ​യെ​യും റി​പ്പോ​ർ​ട്ടി​ൽ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഭ​ര​ണ​ത്തി​ൽ സ​മ​ര​ങ്ങ​ളി​ല്ലാ​താ​യെ​ന്ന​തി​നൊ​പ്പം യൗ​വ​ന​ത്തി​ന്റെ പ്ര​സ​രി​പ്പ് ന​ഷ്ട​മാ​യ വി​ധ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നാ​ണ് വി​മ​ർ​ശ​നം.

ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ൾ മു​ത​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്ന ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഭാ​ഗ​മാ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ യ​ശ​സ്സി​നെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യെ​ന്നും ചു​മ​ത​ല​പ്പെ​ട്ട​വ​രി​ൽ​നി​ന്ന്​ ഉ​ണ്ടാ​യ വീ​ഴ്ച​ക​ൾ​ക്ക് ശി​ക്ഷ​യാ​യി പാ​ർ​ട്ടി ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ച​തും വി​ശ​ദീ​ക​രി​ക്കു​ന്നു. സ​ഹ​ക​ര​ണ മേ​ഖ​ല സം​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഭാ​ഗ​മാ​യി​ട്ടാ​ണ് ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് വി​ശ​ദീ​ക​ര​ണം റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​മു​യ​രു​മെ​ന്ന​ത് ക​ണ​ക്കാ​ക്കി​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ്ര​ത്യേ​ക​മാ​യി ഇ​ത് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ദീ​പ​ശി​ഖ, പ​താ​ക, കൊ​ടി​മ​ര ജാ​ഥ​ക​ൾ എ​ല്ലാം വേ​ണ്ടെ​ന്നു വെ​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മാ​ത്ര​മേ സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കൂ. ദീ​പ​ശി​ഖ തെ​ളി​യി​ക്ക​ലി​നും പ​താ​ക ഉ​യ​ർ​ത്ത​ലി​നും ശേ​ഷം പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ക്കും. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. 175 പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന വ​ള​ന്‍റി​യ​ർ​മാ​രും അ​ട​ക്കം 200ൽ ​താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നാ​ണ് നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്കാ​യി മേ​ഖ​ല​ക​ളാ​യി തി​രി​ച്ചാ​ണ് പ്ര​തി​നി​ധി​ക​ൾ​ക്കാ​യി സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ്‌ ന​ട​ത്തി നെ​ഗ​റ്റി​വ് ഉ​റ​പ്പു​വ​രു​ത്തി​യ​വ​ർ​ക്കും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കാ​നാ​വു​ക.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ക്കും നേ​താ​ക്ക​ള്‍ക്കും മാ​ധ്യ​മ​ങ്ങ​ള്‍ക്കും മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. മ​റ്റു​ള്ള​വ​ര്‍ക്ക് ഓ​ണ്‍ലൈ​നാ​യി കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും. 23ന് ​ഉ​ച്ച​വ​രെ പ്ര​തി​നി​ധി സ​മ്മേ​ള​നം തു​ട​രും. വൈ​കീ​ട്ട് അ​ഞ്ചി​ന് വെ​ര്‍ച്വ​ല്‍ പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തി​യ ജി​ല്ല ക​മ്മി​റ്റി​യി​ൽ ദ​ലി​ത്, വ​നി​ത പ്രാ​തി​നി​ധ്യ​മു​യ​രും

തൃ​ശൂ​ർ: പു​തി​യ ജി​ല്ല ക​മ്മി​റ്റി​യെ​ന്ന​ത് പു​തു​മ​യു​ള്ള​തു​ത​ന്നെ​യാ​വു​മെ​ന്നാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന സൂ​ച​ന. ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി എം.​എം. വ​ർ​ഗീ​സ് തു​ട​രും. ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​ത്ത​വ​ണ വ​നി​ത പ്രാ​തി​നി​ധ്യ​വു​മു​ണ്ടാ​യേ​ക്കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​യ മേ​രി തോ​മ​സ്, എ​രു​മ​പ്പെ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​വി. ന​ഫീ​സ എ​ന്നി​വ​ർ ഇ​തി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​വ​രാ​ണ്. ദ​ലി​ത് പ്രാ​തി​നി​ധ്യ​മാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​നി​യ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ടി.​കെ. വാ​സു​വാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

യു​വ​ജ​ന വി​ഭാ​ഗ​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി സി. ​സു​മേ​ഷും ഉ​ൾ​പ്പെ​ട്ടേ​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ല​വി​ൽ മൂ​ന്നു​പേ​രു​ടെ ഒ​ഴി​വു​ള്ള​ത് നി​ക​ത്തേ​ണ്ട​തു​ണ്ട്. ജി​ല്ല ക​മ്മി​റ്റി​യി​ൽ 10 പേ​രു​ടെ ഒ​ഴി​വു​ണ്ട്. പ​ത്തോ​ളം പേ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തു​ൾ​പ്പെ​ടെ നി​ക​ത്തു​ന്ന​തി​ൽ പു​തി​യ ആ​ളു​ക​ൾ ഇ​ടം നേ​ടും.

ജി​ല്ല ക​മ്മി​റ്റി​യി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഗ്രീ​ഷ്മ അ​ജ​യ​ഘോ​ഷ്, മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഉ​ഷ പ്ര​ഭു​കു​മാ​ർ എ​ന്നി​വ​രും, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ അ​നൂ​പ് കി​ഷോ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. വി​ന​യ​ൻ, കെ.​വി. സ​ജു, കു​ന്നം​കു​ളം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​ൻ. സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പു​തി​യ ക​മ്മി​റ്റി​യി​ൽ ഇ​ടം നേ​ടി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM Thrissur convention
News Summary - The CPM convention begins today
Next Story