നിർമലക്കും കുട്ടപ്പനും വീട് നിർമിച്ചു നൽകുമെന്ന് സി.പി.ഐ
text_fieldsനിർമലയുടെ വീട് സി.പി.ഐ നേതാക്കൾ സന്ദർശിച്ചപ്പോൾ
തളിക്കുളം: ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ വർഷങ്ങളായി ദുരിതത്തിൽ കഴിയുന്ന കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് സി.പി.ഐ നേതാക്കൾ അറിയിച്ചു. ദലിത് വിഭാഗത്തിൽപ്പെട്ട രോഗികളായ തളിക്കുളം മുറ്റിച്ചൂർ പാലത്തിന് തെക്ക് ചേർക്കര ചേന്ദങ്ങാട്ട് കുട്ടപ്പൻ (76), ഭാര്യ നിർമല (65) എന്നിവർ ദുരിതം പേറി കഴിയുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു.
തുടർന്ന് വീട് സന്ദർശിച്ച നേതാക്കളാണ് അടച്ചുറപ്പുള്ള വീട് നിർമിച്ചുനൽകുമെന്ന് നിർമലയെ അറിയിച്ചത്. സി.പി.ഐ നാട്ടിക ലോക്കൽ സെക്രട്ടറി പ്രദീപ്, നേതാക്കളായ എം. സ്വർണലത, വി.ആർ. പ്രഭ, ബ്രാഞ്ച് സെക്രട്ടറി പി.സി. രാജൻ എന്നിവരാണ് വീട് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

