മൗനവ്രതത്തിനിടെ സംസാരിച്ച കോൺഗ്രസ് നേതാക്കളെ ഇറക്കിവിട്ടു
text_fieldsകർഷക കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ ഓഫിസ് പരിസരത്ത് നടത്തിയ സമരത്തിൽ ടി.എൻ. പ്രതാപൻ എം.പി സംസാരിക്കുന്നു
തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മൗനവ്രത സമരത്തിനിടെ സംസാരിച്ച നേതാക്കളെ ഇറക്കിവിട്ടു. ജില്ല ജനറൽ സെക്രട്ടറി ഉൾെപ്പടെയുള്ള നേതാക്കളെയാണ് സമരവേദിയിൽനിന്ന് ഇറക്കിവിട്ടത്. നടപടിയിൽ കടുത്ത അതൃപ്തിയിലും പ്രതിഷേധത്തിലുമാണ് നേതാക്കളും പ്രവർത്തകരും. എൽ.പി ക്ലാസിലെ കുട്ടികളോടെന്ന പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന ആക്ഷേപമാണ് നേതാക്കൾ ഉന്നയിക്കുന്നത്. തിരഞ്ഞുപിടിച്ച് നടപടിയെടുക്കുകയാണെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം പാണഞ്ചേരിയിൽ േബ്ലാക്ക്തല യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാക്കൾ ഇത്തരം പ്രവൃത്തികൾക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു. ഞങ്ങൾ പടത്തിൽ ഉൾപ്പെടാൻ വന്നതല്ലെന്നും നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങളില്ലെന്ന് പ്രവർത്തകരെ ബോധ്യപ്പെടുത്താൻ വന്നതാണെന്നും അതിെൻറ പേരിൽ തലയിൽ കയറേണ്ടെന്നും ജില്ല പ്രസിഡൻറ് പങ്കെടുത്ത യോഗത്തിൽ നേതാക്കൾ പറഞ്ഞു.
കർഷക കൂട്ടക്കുരുതി മൗനമാചരിച്ച് കോൺഗ്രസ് പ്രതിഷേധം
തൃശൂർ: പരസ്യമായി പ്രതിഷേധ സ്വരം ഉയർത്തുന്നവരേക്കാൾ അനേകായിരം മടങ്ങ് ജനങ്ങൾ മൗനത്തിലൂടെ മോദി, യോഗി സർക്കാറുകൾക്കെതിരെ പ്രതികരിക്കുന്നുണ്ടെന്നും അതാണ് കൂടുതൽ ഉയർന്ന് കേൾക്കുന്നതെന്നും ടി.എൻ. പ്രതാപൻ എം.പി. പ്രതിഷേധിക്കുന്നവരെ എത്ര ശ്രമിച്ചാലും അടിച്ചമർത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കർഷക കൂട്ടക്കുരുതിക്ക് ഉത്തരവാദിയായ കേന്ദ്ര മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി തൃശൂർ കോർപറേഷൻ ഓഫിസ് പരിസരത്ത് തിങ്കളാഴ്ച രാവിലെ മുതൽ ഉച്ചക്ക് വരെ നടത്തിയ മൗനവ്രത സമരം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. എം.പി. വിൻസെൻറ്, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസ്, ജോൺ ഡാനിയൽ, സി.സി. ശ്രീകുമാർ, ഐ.പി. പോൾ, സി.ഒ. ജേക്കബ്, നിജി ജസ്റ്റിൻ, കെ.എഫ്. ഡൊമിനിക്, കെ. ഗോപാലകൃഷ്ണൻ, സോണിയ ഗിരി, രവി ജോസ് താണിക്കൽ, കെ.വി. ദാസൻ, കെ.എച്ച്. ഉസ്മാൻഖാൻ, കെ.കെ. ബാബു, ജോണി മണിച്ചിറ, സജീവൻ കുരിയച്ചിറ, സിജോ കടവിൽ, ബൈജു വർഗീസ്, സി. ബി. ഗീത, പി. ശിവശങ്കരൻ, എം.എസ്. ശിവരാമകൃഷ്ണൻ, എം.എ. രാമകൃഷ്ണൻ, കല്ലൂർ ബാബു, കെ. അജിത് കുമാർ, അഡ്വ. മൊഹിയുദ്ദീൻ, ടി.എം. രാജീവ്, സെബി കൊടിയൻ, അനിൽ പുളിക്കൻ, പി.എം.എ. ജബ്ബാർ, സുബൈദ മുഹമ്മദ്, കെ. ഗിരീഷ് കുമാർ, ടി.എസ്. അജിത്, അയൂബ്, എം.എൽ. ബേബി, സി.ഡി. അെൻറാസ്, വി.കെ. രഘുസാമി, ടി.എം. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

